റവ. ഫാ. മത്യാസ് മുണ്ടാടൻ എൻഡോവ്മെന്റ് സ്കോളർഷിപ്പ് 2026 അപേക്ഷ ക്ഷണിച്ചു
അങ്കമാലി റവ. ഫാ. മത്യാസ് മുണ്ടാടൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15. യോഗ്യതയും അപേക്ഷാ രീതിയും അറിയാം.
റവ. ഫാ. മത്യാസ് മുണ്ടാടൻ എൻഡോവ്മെന്റ് സ്കോളർഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു
അങ്കമാലി: അർഹരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി 2026-ലെ റവ. ഫാ. മത്യാസ് മുണ്ടാടൻ എൻഡോവ്മെന്റ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഉന്നതവിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ എൻഡോവ്മെന്റ് ലക്ഷ്യമിടുന്നത്.
ബിരുദാനന്തര ബിരുദം (PG), ബി.എസ്സി നഴ്സിംഗ്, ബി.ടെക്, മറ്റ് ബിരുദ കോഴ്സുകൾ (UG), പോളിടെക്നിക്, ജനറൽ നഴ്സിംഗ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾ, ഐ.ടി.ഐ ഉൾപ്പെടെയുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയ്ക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്ക്/ഗ്രേഡ് പോയിന്റും കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യവും (വരുമാനം) അടിസ്ഥാനമാക്കിയാണ് അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ ഓൺലൈനായി വേണം സമർപ്പിക്കാൻ.
പ്രധാന വിവരങ്ങൾ:
അവസാന തീയതി: 2026 മെയ് 15.
കൂടുതൽ വിവരങ്ങൾക്ക്: 94464 77103 എന്ന നമ്പറിൽ ബന്ധപ്പെടുക.
എഫ്.സി.ആർ.എ. നിയമഭേദഗതി ജോയിന്റ് പാർലമെന്ററി കമ്മിറ്റി കൊച്ചിയിൽ തെളിവെടുപ്പ് പൂർത്തിയാക്കി
വോട്ടർ പട്ടിക പുതുക്കൽ വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി
സ്വച്ഛതാ ഹി സേവാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു നഗരസഭകളില്‍ കോട്ടക്കല്‍ ഒന്നാമത്
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമം യുവതി അടക്കം 5 പേർ പിടിയിൽ
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി 
