ദുൽഖർ ആരാധകർക്കായി പുതിയ സമ്മാനം; ‘ആകാശംലോ ഒക താര’യിലെ ‘കണ്ണേ കണ്ണേ’ ലിറിക്കൽ വീഡിയോ എത്തി
പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ പുതിയ മെലഡി ഗാനം ‘കണ്ണേ കണ്ണേ’ റിലീസ് ചെയ്തു. ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും
ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’; ‘കണ്ണേ കണ്ണേ’ ഗാനം പുറത്ത്, ആഗോള റിലീസ് നവംബർ 20ന്
കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവന്നു. ‘കണ്ണേ കണ്ണേ’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നവംബർ 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഈ ഗാനത്തിന് മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് അരുൺ അലാട്ടാണ്. ആനന്ദ് അരവിന്ദാക്ഷനും ഹരിത ബാലകൃഷ്ണനും ചേർന്നാണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. പ്രണയവും വൈകാരികതയും നിറഞ്ഞ ഈ മെലഡി ഇതിനോടകം തന്നെ സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ സൽമാൻ എത്തുമ്പോൾ, പുതുമുഖം സാത്വിക വീരവല്ലി കൽപ്പന എന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ മറ്റൊരു നിർണായക വേഷത്തിലെത്തുന്നുണ്ട്. കൂടാതെ റൂഹാനി, മുരളി ശർമ, സ്വാസിക തുടങ്ങിയവരും പ്രധാന താരനിരയിലുണ്ട്.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാലോകത്ത് വലിയ ജനപ്രീതി നേടിയ ദുൽഖറിന്റെ മറ്റൊരു പാൻ ഇന്ത്യൻ റിലീസാണ് ‘ആകാശംലോ ഒക താര’. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
ദുൽഖർ ആരാധകർക്കായി പുതിയ സമ്മാനം; ‘ആകാശംലോ ഒക താര’യിലെ ‘കണ്ണേ കണ്ണേ’ ലിറിക്കൽ വീഡിയോ എത്തി
എസ്.ഐയുടെ ലഹരി മോഷണം കവർന്നത് 87 ഗ്രാം, പിടിവീഴുമെന്നായപ്പോൾ തിരിച്ചുവെച്ചത് 202 ഗ്രാം രാസലഹരി
കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി, ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ലഹരിമുക്ത വൈപ്പിൻ കോളേജ് വിദ്യാർഥികൾക്കായി മിനി മാരത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സ്കൂൾ കായികമേള ട്രാക്കിലെ ആവേശം വാനോളമുയർത്തി ആറ് വേറിട്ട ശബ്ദങ്ങൾ