ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അസ്ഥിക്കാരി യുടെ ചിത്രീകരണം നവംബർ അവസാനത്തോടെ ആരംഭിക്കും
സഖി സത്യ പ്രധാന വേഷത്തിൽ; ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'അസ്ഥിക്കാരി' ചിത്രീകരണം നവംബറിൽ
കൊച്ചി: വടക്കൻ കേരളത്തിന്റെയും കർണാടകയുടെയും ഉൾക്കാടുകളിലെ ഗോത്രജീവിതം പശ്ചാത്തലമാക്കി ഒരുങ്ങുന്ന പുതിയ ചലച്ചിത്രമാണ് "അസ്ഥിക്കാരി". കാടും മലയും മാത്രം മനുഷ്യന്റെ വാസസ്ഥലമായിരുന്ന, ഭയവും വിശപ്പും അധികാരവും നിറഞ്ഞ പഴയകാല ഗോത്ര സംസ്കൃതിയുടെ കഥ പറയുന്ന ചിത്രം ശക്തമായ ഒരു ദൃശ്യാവിഷ്ക്കാരമായിരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിക്കുന്നു.
ചിത്രത്തിൽ ശക്തമായ കേന്ദ്ര കഥാപാത്രമായി സഖി സത്യ വേഷമിടുമ്പോൾ മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൈനു ചാവക്കാടൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സലോമി ജോണിയാണ് നിർമ്മിക്കുന്നത്. നവംബർ അവസാനത്തോടെ ഇടുക്കി, മൈസൂർ, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് സലോമി ജോണി അറിയിച്ചു.
ചലച്ചിത്ര കഫേ, ഫസ്റ്റ്റിങ് മീഡിയ, വിനിത രമേശ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഞ്ജിത്ത് പുന്നപ്ര ഛായാഗ്രഹണവും റഫീഖ് അഹമ്മദ് വരികളും നിർവ്വഹിക്കുന്നു. സോണി സായ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. പശ്ചാത്തല സംഗീതം: സായി ബാലൻ, ചിത്രസംയോജനം: ഗൗതം ശരത്, കലാസംവിധാനം: ഷെരീഫ് സി കെ, സംഘട്ടനം: ഡ്രാഗൺ ജിറോഷ്, ശബ്ദ സംവിധാനം: കരുൺ പ്രസാദ്, നൃത്ത സംവിധാനം: അമീഷ് കാലിക്കറ്റ്, ചമയം: പ്രഭീഷ് കാലിക്കറ്റ്, മുഖ്യ സംവിധാനസഹായി: ലാറ ഡൗളറ്റ്, അസ്സോസിയേറ്റ് ഡയറക്ടർമാർ: ഗായത്രി സത്യ, അനീഷ് റൂബി, വി.എഫ്.എക്സ്: ഡ്രീം ഡിജിറ്റൽ എഫ് എക്സ്, സ്റ്റുഡിയോസ്: സൗണ്ട് ബ്രൂവറി, ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ്: ഷാൻ ആഷിഫ്, നിശ്ചലഛായാഗ്രാഹണം: പ്രശാന്ത് ഐഐഡിഎ, ഡിസൈൻ: സൂരജ് സൂരൻ.
ഓപ്പറേഷൻ തൂഫാൻ ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ, രാസലഹരിയുമായി 6 പേർ അറസ്റ്റിൽ
ഗോത്രജീവിതത്തിന്റെ പശ്ചാത്തലത്തിൽ സഖി സത്യ നായികയാകുന്ന അസ്ഥിക്കാരി
ഇഞ്ചോടിഞ്ച് പോരാട്ടം അവസാന നിമിഷം കിരീടം തൂക്കി മേൽപ്പാടം ചുണ്ടൻ പിറവത്ത് ആവേശക്കടൽ
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിഹാർ വയോജന സംഗമം മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത്
സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു