മൂവാറ്റുപുഴയിൽ സഹയാത്ര ഫിലിംസിന്റെ അരീന ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി

മൂവാറ്റുപുഴ നിർമ്മല കോളേജിൽ നെസ്റ്റ് ഓഡിറ്റോറിയം വെച്ച് സഹയാത്ര ഫിലിംസ് സംഘടിപ്പിക്കുന്ന അരീന 3 ദിവസ അഭിനയ ശില്പശാലയ്ക്ക് തുടക്കമായി. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രമുഖ ചലച്ചിത്ര പ്രവർത്തകർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

മൂവാറ്റുപുഴയിൽ സഹയാത്ര ഫിലിംസിന്റെ അരീന ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി
സഹയാത്ര ഫിലിംസ് സംഘടിപ്പിക്കുന്ന 'അരീന' 3-ദിവസ ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നെസ്റ്റ്  ഓഡിറ്റോറിയം വെച്ച്  ആരംഭിച്ച പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.
മൂവാറ്റുപുഴയിൽ സഹയാത്ര ഫിലിംസിന്റെ അരീന ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി
മൂവാറ്റുപുഴയിൽ സഹയാത്ര ഫിലിംസിന്റെ അരീന ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി
മൂവാറ്റുപുഴയിൽ സഹയാത്ര ഫിലിംസിന്റെ അരീന ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി

മൂവാറ്റുപുഴയിൽ ‘അരീന’ അഭിനയ കളരിക്ക് തുടക്കമായി ഉദ്ഘാടനം നിർവഹിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ

​മൂവാറ്റുപുഴ: സിനിമയിൽ അഭിനയിക്കുക എന്ന ആഗ്രഹം മികച്ചൊരു കഴിവായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സഹയാത്ര ഫിലിംസ് സംഘടിപ്പിക്കുന്ന 'അരീന' 3-ദിവസ ആക്ടിങ് വർക്ക്‌ഷോപ്പിന് തുടക്കമായി. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നെസ്റ്റ്  ഓഡിറ്റോറിയം വെച്ച്  ആരംഭിച്ച പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു.മൂന്ന് ദിവസത്തെ ഈ ക്യാമ്പ് നയിക്കുന്നത് ഹിമ ശംഖരിയാണ്. ക്യാമ്പിന്റെ ഇടവേളകളിൽ ആറ്റിങ്ങലിൽ വെച്ച് രാജേഷ് ശർമ്മ, ജിത്തു സതീഷ്, രാജസേനൻ എന്നിവർ നയിക്കുന്ന പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്

​സഹയാത്ര ഫിലിംസ് നിർമിക്കുന്ന 'ഇൻസൈറ്റ്' എന്ന ചിത്രത്തിന്റെ മുന്നോടിയായാണ് ഈ അഭിനയ കളരി സംഘടിപ്പിച്ചിരിക്കുന്നത്. സഹയാത്ര ഫിലിംസ് സി.ഇ.ഒ മനോജ് ജെയിംസ്, ഡയറക്ടർമാരായ കെ. സോമനാഥ്, യമുനാദേവി, ശിവാഷിഖ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫൗണ്ടർ യമുനാദേവി സ്വാഗതവും ശിവാഷിഖ നന്ദിയും രേഖപ്പെടുത്തി. ഫാദർ സെബാസ്റ്റ്യൻ, ഐമ ഫൗണ്ടർ എയ്ഞ്ചൽ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

​സിനിമാ രംഗത്തെ പ്രമുഖരും അനുഭവസമ്പന്നരുമായ പരിശീലകരാണ് മൂന്ന് ദിവസത്തെ ക്യാമ്പിന് നേതൃത്വം നൽകുന്നത്. നിരവധി പേരാണ് അഭിനയ കളരി ക്യാമ്പിൽ എത്തിയിരിക്കുന്നത് . പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പ്രശസ്ത സംവിധായകൻ രാജസേനൻ മുഖ്യാതിഥിയായി പങ്കെടുത്ത് സമാപന ഉദ്ഘാടനം നിർവഹിക്കും.