ആതവനാട് സ്കൂളിന് ഇനി പുത്തൻ മുഖം 3.90 കോടിയുടെ പുതിയ അക്കാദമിക് ബ്ലോക്ക് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
മലപ്പുറം ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 3.90 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ മൂന്ന് നില അക്കാദമിക് ബ്ലോക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ആതവനാട് ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്; മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
മലപ്പുറം: പൊതു വിദ്യാലയങ്ങളിലെ പഠനസാഹചര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക് പ്രവർത്തനസജ്ജമായി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 3.90 കോടി രൂപ ചെലവിൽ നിർമിച്ച മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു.
എ.ഐ. (Artificial Intelligence) സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പഠനരീതികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ പഠനസാഹചര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ വച്ച് 2025–26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും അധ്യാപകരെയും മന്ത്രി ആദരിച്ചു.
ആധുനിക ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ മന്ദിരം. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി. വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ സാബിർ സ്വാഗതവും ഹെഡ്മിസ്ട്രസ് പി. പ്രീതകുമാരി നന്ദിയും രേഖപ്പെടുത്തി.
കാർഷിക മേഖലയിൽ AI പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ 
