കള്ളാടി മണ്ണിടിച്ചിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി
വയനാട് കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നടന്ന നാലാം ദിവസത്തെ തിരച്ചിലിൽ പശ്ചിമബംഗാൾ സ്വദേശിയായ രാകേഷ് ഗുച്ചൈതിൻ്റെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി
കള്ളാടി മണ്ണിടിച്ചിൽ: നാലാം ദിവസത്തെ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി
വയനാട്: കള്ളാടി മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് നാലാം ദിവസവും തുടരുന്ന തിരച്ചിലിനൊടുവിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്നാപൂർ സ്വദേശിയും സർവെയറുമായ രാകേഷ് ഗുച്ചൈതിൻ്റെ (24) മൃതദേഹമാണ് ഇന്ന് (ജൂലൈ 10) കണ്ടെടുത്തത്.
ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് എംബാം ചെയ്യുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്
കര്‍ഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും മന്ത്രി ടി. സിദ്ദിഖ്
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ 
