​കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം

​കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം ​ ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്

​കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു ഒഴിവായത് വൻ ദുരന്തം
​കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു

​കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

​മൈസൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോടിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്ന 44 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

​ബംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A 2444 നമ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ ഡ്രൈവർ കാബിന് സമീപത്തുനിന്ന് കരിഞ്ഞ മണം അനുഭവപ്പെട്ടതിനെത്തുടർന്ന് ബസ് നിർത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ബസ്സിൻ്റെ അടിഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

​ബസ്സിലുണ്ടായിരുന്ന അഗ്നിശമന സംവിധാനങ്ങളും വെള്ളവും ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയും ബസ് പൂർണ്ണമായി കത്തിയമരുകയും ചെയ്തു. തുടർന്ന് മറ്റൊരു ബസ്സിൽ യാത്രക്കാരെ കോഴിക്കോടേക്ക് എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.