സ്റ്റീൽ ടെക് എക്സ്പോ 2026 സമാപിച്ചു

സ്റ്റീൽ ടെക് എക്സ്പോ 2026 സമാപിച്ചു കൊച്ചിയിൽ തരംഗമായി ഇരുമ്പ് ഉരുക്ക് വ്യവസായ സംഗമം ​ കേരളത്തിലെ ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്നു

സ്റ്റീൽ ടെക് എക്സ്പോ 2026 സമാപിച്ചു
സ്റ്റീൽ ടെക് എക്സ്പോ 2026 സമാപിച്ചു
സ്റ്റീൽ ടെക് എക്സ്പോ 2026 സമാപിച്ചു

സ്റ്റീൽ ടെക് എക്സ്പോ 2026 സമാപിച്ചു; കൊച്ചിയിൽ തരംഗമായി ഇരുമ്പ് ഉരുക്ക് വ്യവസായ സംഗമം

​കൊച്ചി: കേരളത്തിലെ ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ് പകർന്ന് 'കേരള സ്റ്റീൽ ടെക് എക്സ്പോ 2026' പ്രൗഢഗംഭീരമായി സമാപിച്ചു. കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ എറണാകുളം മറൈൻ ഡ്രൈവ് ഹെലിപാഡിൽ സംഘടിപ്പിച്ച എക്സ്പോ, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻ വിജയമായതായി സംഘാടകർ അറിയിച്ചു.

​മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദർശനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം വ്യാപാരികളാണ് എത്തിയത്. ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ അണിനിരന്ന എക്സ്പോയിൽ 85-ലധികം സ്റ്റാളുകൾ ഉണ്ടായിരുന്നു. രാജ്യത്തെ പ്രമുഖ ഇരുമ്പ് ഉരുക്ക് കമ്പനികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ മേളയിൽ, അത്യാധുനിക ടൂൾസുകൾ, പുത്തൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ഷീറ്റുകൾ, ടി.എം.ടി ബാറുകൾ, ഗൃഹോപകരണങ്ങൾ, എനർജി സേവർ ഉപകരണങ്ങൾ, റെയ്ൻ വാട്ടർ ഗട്ടറുകൾ തുടങ്ങി നിർമ്മാണ മേഖലയിലെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

​വ്യാപാരികൾക്കായി സംഘടിപ്പിച്ച സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, ചർച്ചകൾ എന്നിവ വിജ്ഞാനപ്രദമായി. കേരളത്തിന്റെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഊർജ്ജം പകരുക എന്ന ലക്ഷ്യം പൂർണ്ണമായും കൈവരിക്കാൻ മേളയ്ക്ക് സാധിച്ചുവെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.

​സമാപന സമ്മേളനം കള്ളിയത്ത് ടി.എം.ടി കമ്പനി ചെയർമാൻ കെ. നൂർ മുഹമ്മദ് നൂർ ഷാ ഉദ്ഘാടനം ചെയ്തു. കൈരളി ടി.എം.ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഹുമയൂൺ, എക്സ്പോയിൽ പങ്കെടുത്ത കമ്പനികൾക്ക് ആദരവ് നൽകി. അസോസിയേഷൻ പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ, ജനറൽ സെക്രട്ടറി സി.കെ. സിബി, ട്രഷറർ സെയ്ദ് മസൂദ്, ജനറൽ കൺവീനർ റോയി പോൾ, സെക്രട്ടറി പി.എം. നാദിർഷ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.