വൻ ഗ്യാസ് സിലിണ്ടർ വേട്ട സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 35 സിലിണ്ടറുകൾ പിടിച്ചെടുത്തു
വയനാട് മേപ്പാടിയിൽ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 35 അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ കർശന നടപടി.
മേപ്പാടിയിൽ അനധികൃത ഗ്യാസ് സിലിണ്ടർ വേട്ട; 35 സിലിണ്ടറുകൾ പിടിച്ചെടുത്തു
മേപ്പാടി: വയനാട് മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 35 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് - കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
വാണിജ്യ ആവശ്യങ്ങൾക്കായി നിയമവിരുദ്ധമായി സിലിണ്ടറുകൾ ശേഖരിച്ചു വെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത സിലിണ്ടറുകൾ തുടർനടപടികൾക്കായി മാറ്റി.
അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർക്കെതിരെ 2002-ലെ പെട്രോളിയം നിയമപ്രകാരവും, 1955-ലെ അവശ്യസാധന നിയമപ്രകാരവും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കാനാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ തീരുമാനം.
രാഷ്ട്രപതിയുടെ കാലടി സന്ദർശനം 27 ന് രാവിലെ 9.30 മുതൽ ഗതാഗത നിയന്ത്രണം വഴിതിരിച്ചുവിടുന്ന റൂട്ടുകൾ അറിയാം
ഭൂപരിഷ്കരണവും ഭരണസംവിധാനവും പഠിക്കാൻ ദക്ഷിണാഫ്രിക്കൻ പാർലമെന്ററി സമിതി എറണാകുളം കളക്ടറേറ്റിൽ
നെടുമ്പാശ്ശേരിയിൽ ഡൽഹിയിൽ നിന്ന് എത്തിച്ച വീര്യമേറിയ അഞ്ച് കോടിയുടെ ചരസുമായി യുവാവ് പിടിയിൽ
75 വർഷത്തെ ചരിത്രം തിരുത്തി ജെന്നിഫർ ബാരെറ്റോ വിശ്വസുന്ദരിപ്പട്ടം നേടുന്ന ആദ്യ അമ്മ
അതിക്രമങ്ങളെ അതിജീവിച്ച സ്ത്രീകൾക്ക് കൈത്താങ്ങാകാൻ സ്പീക്ക് അപ്പ് ടു സ്റ്റാൻഡ് അപ്പ് 
