​വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി നിയമന ഉത്തരവ് നാളെ

എറണാകുളം ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. കൗണ്ടിംഗ് സൂപ്പർവൈസർമാർ ഉൾപ്പെടെയുള്ളവർക്ക് മെയ് 3 ന് തന്നെ നിയമന ഉത്തരവ് ലഭ്യമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

​വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി നിയമന ഉത്തരവ് നാളെ
കാക്കനാട് കളക്ടറുടെ ചേംബറിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷന് ജില്ലാ കളക്ടർ ജി പ്രിയങ്ക നേതൃത്വം കൊടുക്കുന്നു.
​വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി നിയമന ഉത്തരവ് നാളെ

​കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി എറണാകുളം ജില്ലയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിലേക്ക്. കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവരെ മണ്ഡലം തിരിച്ച് നിശ്ചയിക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷൻ നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടറുടെ ചേംബറിൽ റിട്ടേണിംഗ് ഓഫീസർമാരുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

​തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഓർഡർ പോർട്ടൽ' വഴിയാണ് ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകൾ ലഭ്യമാക്കുക. മെയ് 3-ാം തീയതി തന്നെ അതത് സ്ഥാപന മേധാവികൾ പോർട്ടലിൽ നിന്നും ഉത്തരവുകൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതാണ്. ഉത്തരവ് നൽകിയ ശേഷം പോർട്ടലിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തവും സ്ഥാപന മേധാവികൾക്കുണ്ട്. ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് നേരിട്ടും നിയമന ഉത്തരവുകൾ ഡൗൺലോഡ് ചെയ്യാം. മെയ് 3-ന് തന്നെ ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിയമന ഉത്തരവ് ലഭിച്ചുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുടക്കമില്ലാത്ത വോട്ടെണ്ണൽ പ്രക്രിയ ഉറപ്പാക്കുന്നതിനായി ഉദ്യോഗസ്ഥരുടെ വിന്യാസം അതീവ ജാഗ്രതയോടെയാണ് പൂർത്തിയാക്കിയിരിക്കുന്നത്.