സ്വീപ് സൂപ്പർ 4 ക്രിക്കറ്റ് ഐ.എം.എ ഡോക്ടർമാരെ വീഴ്ത്തി പോലീസ് ടീമിന് കിരീടം
എറണാകുളം ജില്ലാ ഭരണകൂടവും സ്വീപ്പും ചേർന്ന് സംഘടിപ്പിച്ച സൂപ്പർ 4 ഡെമോക്രസി ക്രിക്കറ്റ് ടൂർണമെന്റിൽ പോലീസ് ടീം ജേതാക്കളായി. ഫൈനലിൽ ഡോക്ടർമാരുടെ ടീമിനെയാണ് തോൽപ്പിച്ചത്.
സ്വീപ് സൂപ്പർ 4 ക്രിക്കറ്റ്: പോലീസ് ടീമിന് കിരീടം
സ്വീപ് (സിസ്റ്റമാറ്റിക്വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ) സൂപ്പർ ഫോർ ഡെമോക്രസി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പോലീസ് ടീം കിരീടം ചൂടി. ജില്ലാ ഭരണകൂടത്തിന്റെയും സ്വീപിൻ്റെയും ആഭിമുഖ്യത്തിൽ ഇടപ്പള്ളിയിലെ കളിക്കളം ടർഫിൽ സംഘടിപ്പിച്ച നോക്കൗട്ട് മത്സരങ്ങളുടെ ഫൈനലിൽ ഐ.എം.എ ഡോക്ടർസ് ടീമിനെ പരാജയപ്പെടുത്തിയാണ് പോലീസ് ടീം ജേതാക്കളായത്.
തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ മത്സരത്തിൽ പോലീസ്, ഡോക്ടേർസ് ടീമുകൾക്ക് പുറമെ കളക്ടേഴ്സ് ഇലവൻ, പ്രസ് ക്ലബ് ടീമുകളും മാറ്റുരച്ചു.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
സമാപന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
ചടങ്ങിൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ലോ ആൻഡ് ഓർഡർ) കെ എസ് ഷഹൻഷ, സ്വീപ് നോഡൽ ഓഫീസർ കൂടി അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ എന്നിവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
