​ഒരു വീട്ടിൽ ഒരു സംരംഭം

​ഒരു വീട്ടിൽ ഒരു സംരംഭം നവ സംരംഭകർക്കൊപ്പം കളമശ്ശേരി പദ്ധതിക്ക് തുടക്കമായി പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു ​

​ഒരു വീട്ടിൽ ഒരു സംരംഭം
നവ സംരംഭകർക്കൊപ്പം കളമശ്ശേരി' പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു
​ഒരു വീട്ടിൽ ഒരു സംരംഭം
​ഒരു വീട്ടിൽ ഒരു സംരംഭം

​ഒരു വീട്ടിൽ ഒരു സംരംഭം; 'നവ സംരംഭകർക്കൊപ്പം കളമശ്ശേരി' പദ്ധതിക്ക് തുടക്കമായി

​കൊച്ചി: ഓരോ വീട്ടിലും ഒരു സംരംഭം എന്ന ലക്ഷ്യത്തോടെ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന 'നവ സംരംഭകർക്കൊപ്പം കളമശ്ശേരി' പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏലൂർ മുനിസിപ്പൽ ഹാളിൽ നടന്ന ചടങ്ങിൽ, സ്ത്രീകളുടെ മാനവവിഭവശേഷി പ്രയോജനപ്പെടുത്തുകയും അവരെ തൊഴിൽ മേഖലയിലേക്ക് നയിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

​മണ്ഡലത്തിൽ നേരത്തെ നടപ്പിലാക്കിയ കൃഷിക്കൊപ്പം, വിദ്യാർത്ഥികൾക്കൊപ്പം തുടങ്ങിയ പദ്ധതികളുടെ തുടർച്ചയാണിത്. പുതിയ നിയമപ്രകാരം വീടിന്റെ 50 ശതമാനം ഭാഗവും, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പൂർണ്ണമായും വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കുമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് സംരംഭകർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകും. സബ്‌സിഡിയോടെയുള്ള വായ്പകൾക്ക് പുറമെ കെ-സ്റ്റോർ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും സർക്കാർ സഹായിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

​ചടങ്ങിൽ വിവിധ കോർപ്പറേഷനുകളുടെ ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. പിന്നാക്ക വികസന കോർപ്പറേഷൻ കുടുംബശ്രീ യൂണിറ്റിന് 21.67 ലക്ഷം രൂപയും, വനിതാ വികസന കോർപ്പറേഷൻ ഏലൂർ സി.ഡി.എസിന് 82.71 ലക്ഷം രൂപയും കൈമാറി. കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ് (പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ), പി.എ നജീബ് (ജില്ലാ വ്യവസായ കേന്ദ്രം ജി.എം) തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംരംഭക ശില്പശാലയും വായ്പാമേളയും സാങ്കേതിക സെഷനുകളും നടന്നു.