ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 3 നാണ് പൊങ്കാല. സുരക്ഷ, ഗതാഗതം, ശുചിത്വം എന്നിവ ഉറപ്പാക്കാൻ മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം
​ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്തി അവലോകനയോഗം; കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

​ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ വിലയിരുത്തി അവലോകനയോഗം; കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

​തിരുവനന്തപുരം: ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ഈ വർഷത്തെ ഉത്സവം. മാർച്ച് 3 ചൊവ്വാഴ്ചയാണ് പൊങ്കാല ദിനം. ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കുറ്റമറ്റ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

​പ്രധാന തീരുമാനങ്ങൾ:

​ഉത്സവ മേഖലയും അവധിയും: ക്ഷേത്രപരിസരത്തെ 28 വാർഡുകളെ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. പൊങ്കാല പ്രമാണിച്ച് പ്രാദേശിക അവധി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

​ലഹരി വിരുദ്ധ നടപടികൾ: പൊങ്കാലയുടെ തലേദിവസം വൈകീട്ട് 6 മുതൽ പിറ്റേന്ന് വൈകീട്ട് 6 വരെ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തും. പോലീസ്, എക്സൈസ് പരിശോധനകൾ കർശനമാക്കും.

​ആരോഗ്യ സേവനങ്ങൾ: ഫെബ്രുവരി 23 മുതൽ ആരോഗ്യ കൺട്രോൾ റൂം പ്രവർത്തിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രീഷ്യൻ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘമുണ്ടാകും. 20 കിലോമീറ്റർ പരിധിയിൽ ആംബുലൻസ്, ഓക്സിജൻ സൗകര്യങ്ങൾ ലഭ്യമാക്കും.

​സുരക്ഷ: കൂടുതൽ വനിതാ പോലീസിനെയും ഫയർഫോഴ്സിനെയും നിയോഗിക്കും. ചന്ദ്രഗ്രഹണം മൂലം ദർശന സമയം കുറയുന്നതിനാൽ, വെയിൽ കൊള്ളാതെ വരിനിൽക്കാൻ അവിട്ടം തിരുനാൽ ലൈബ്രറി മുതൽ പ്രത്യേക പന്തൽ ഒരുക്കും.

​ഗതാഗതം: കെഎസ്ആർടിസി 700 പ്രത്യേക ബസുകളും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും സർവീസ് നടത്തും.

​ശുചിത്വം: പൊങ്കാല കഴിഞ്ഞ് നഗരം വൃത്തിയാക്കാൻ 2500 തൊഴിലാളികളെയും 1200 ഹരിതകർമസേനാംഗങ്ങളെയും നിയോഗിക്കും. അന്നദാനത്തിന് രജിസ്ട്രേഷൻ നിർബന്ധമാക്കി.

​ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കടകളിൽ കർശന പരിശോധന നടത്തുമെന്നും, ലഹരി പദാർത്ഥങ്ങളുടെ വിൽപന തടയാൻ പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.