ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചു ഏഴ് പൊലീസുകാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ ഏഴ് പൊലീസുകാരെ എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മ്യൂസിയം സ്റ്റേഷനിൽ പ്രതികളുടെ ഓണാഘോഷം; ഏഴ് പൊലീസുകാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ് പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പൊലീസുകാരെയും എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജാമ്യവ്യവസ്ഥകളുടെ ഭാഗമായി ഒപ്പിടാനെത്തിയ പ്രതികളോട് നടപടികൾക്ക് ശേഷം മടങ്ങാൻ ആവശ്യപ്പെടുന്നതിന് പകരം, സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥർ അനുമതി നൽകുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഓണാഘോഷം സംഘടിപ്പിച്ചതിൽ പൊലീസുകാരും പ്രതികളും തമ്മിൽ മുൻകൂട്ടി ധാരണയുണ്ടായിരുന്നോ എന്നും ഉദ്യോഗസ്ഥർ ഇതിന് ഒത്താശ ചെയ്തു നൽകിയിട്ടുണ്ടോ എന്നും ഉന്നതതല സംഘം തുടരന്വേഷണം നടത്തും. സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് മ്യൂസിയം സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്തിനെ നേരത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസം സ്റ്റേഷൻ ചുമതല ഒഴിഞ്ഞു. സംഭവം വലിയ വിവാദമായതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ ഐ.പി. ബിനു, ഉണ്ണി എന്നിവരാണ് പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തത്.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
