ഒമാൻ പ്രവാസികളുടെ സ്വപ്നചിത്രം ട്രേസിംഗ് ഷാഡോ വെള്ളിത്തിരയിലേക്ക് ഓഗസ്റ്റ് 20 ന് റിലീസ്

ഒമാനിലെ പ്രവാസികളുടെ ജീവിതവും പോരാട്ടങ്ങളും പ്രമേഹമാക്കി എം.വി. നിഷാദ് സംവിധാനം ചെയ്യുന്ന ട്രേസിംഗ് ഷാഡോ ആഗസ്റ്റ് 20 ന് റിലീസ് ചെയ്യുന്നു. ചിത്രത്തിൽ പ്രമുഖ നടനും നിർമ്മാണ പങ്കാളിയുമായ സലിം മുതുവമ്മലും പ്രധാന വേഷത്തിലെത്തുന്നു.സൂറിലെ ലൂണാർ സിനിമാസിൽ പ്രദർശനം ആരംഭിക്കുന്നു

ഒമാൻ പ്രവാസികളുടെ സ്വപ്നചിത്രം ട്രേസിംഗ് ഷാഡോ വെള്ളിത്തിരയിലേക്ക് ഓഗസ്റ്റ് 20 ന് റിലീസ്
സിനിമ പോസ്റ്റർ

പ്രവാസികളുടെ ജീവിതം വെള്ളിത്തിരയിലേക്ക്: 'ട്രേസിംഗ് ഷാഡോ' ആഗസ്റ്റ് 20-ന് റിലീസ് ചെയ്യും

മസ്‌കറ്റ്: ഒമാന്റെ മണ്ണിൽ പ്രവാസികൾ ചേർന്നൊരുക്കിയ പുതിയ ചലച്ചിത്രം 'ട്രേസിംഗ് ഷാഡോ' (Tracing Shadow) റിലീസിനൊരുങ്ങുന്നു. പ്രവാസികളുടെ ജീവിതവും സ്വപ്നങ്ങളും അതിജീവന പോരാട്ടങ്ങളും പ്രമേഹമാകുന്ന ചിത്രം വരുന്ന ആഗസ്റ്റ് 20 വ്യാഴാഴ്ച ഒമാനിലെ സൂറിലുള്ള ലൂണാർ സിനിമാസിൽ (Lunar Cinemas, Sur) പ്രദർശനത്തിനെത്തും.

​എം.വി. നിഷാദ് സംവിധാനം നിർവഹിക്കുന്ന ചിത്രം പൂർണ്ണമായും ഒമാനിലെ പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയിലാണ് ഒരുങ്ങിയിരിക്കുന്നത്. ഒമാനിലെ പ്രവാസി ജീവിതത്തിന്റെ യഥാർത്ഥ ഏടുകളെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണിത്.

​പ്രമുഖ നടനും സാംസ്‌കാരിക പ്രവർത്തകനുമായ സലിം മുതുവമ്മൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും നിർമ്മാണ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. മുൻപും ശ്രദ്ധേയമായ നിരവധി ഹ്രസ്വചിത്രങ്ങളിലും പ്രവാസി സിനിമാ സംരംഭങ്ങളിലും അഭിനയിക്കുകയും നിർമ്മാണ പങ്കാളിത്തം വഹിക്കുകയും ചെയ്ത സലിം മുതുവമ്മലിന്റെ പുതിയ സംരംഭം കൂടിയാണ് ഈ ചിത്രം.

​പ്രവാസലോകത്തുനിന്നും പിറവിയെടുത്ത ഈ സിനിമയെ തങ്ങളുടെ സ്വന്തം ചിത്രമായി ഏറ്റെടുക്കണമെന്നും മുഴുവൻ ചലച്ചിത്ര പ്രേമികളും കുടുംബസമേതം എത്തിയേക്കണമെന്നും അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.