കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി മന്ത്രി പി.സി. വിഷ്ണുനാഥ് നാടിന് സമർപ്പിച്ചു. ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു
തിരൂർ: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് ടൂറിസം പദ്ധതി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഭാവിയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മെച്ചപ്പെട്ട പദ്ധതികളും നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) നേതൃത്വത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ച് ജില്ലാ നിർമിതി കേന്ദ്രമാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കടലിലേക്ക് 400 മീറ്റർ നീളത്തിൽ നിർമിച്ച നടപ്പാതയും വിശാലമായ പാർക്കിങ് സൗകര്യവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന തീരമെന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും പടിഞ്ഞാറേക്കര ബീച്ചിനുണ്ട്.
ചടങ്ങിൽ അഡ്വ. വി.എസ്. ജോയ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സെപ്തംബർ 27 ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്ന ബാനു, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. റംല ടീച്ചർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ, ഡി.ടി.പി.സി. സെക്രട്ടറി പി. വിപിൻ ചന്ദ്രൻ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്