നിയമസഭാ തിരഞ്ഞെടുപ്പ്
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ ജി. പ്രിയങ്ക
നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.
ജില്ലയിലെ പ്രശ്നബാധിത മേഖലകൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, ലൈസൻസുള്ള ആയുധങ്ങൾ സറണ്ടർ ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി, വിവിധ ആർ.ഡി.ഒമാർ, ജുഡീഷ്യൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
