വിജയ് ദേവരകൊണ്ട ദിൽ രാജു കൂട്ടുകെട്ട് ആക്ഷൻ ഡ്രാമ SVC 59 ഒരുങ്ങുന്നു
വിജയ് ദേവരകൊണ്ട ദിൽ രാജു കൂട്ടുകെട്ട് ആക്ഷൻ ഡ്രാമ SVC 59 ഒരുങ്ങുന്നു ടൈറ്റിൽ ഗ്ലിംപ്സ് ഡിസംബർ 22-ന്
വിജയ് ദേവരകൊണ്ട - ദിൽ രാജു കൂട്ടുകെട്ട്: ആക്ഷൻ ഡ്രാമ 'SVC 59' ഒരുങ്ങുന്നു; ടൈറ്റിൽ ഗ്ലിംപ്സ് ഡിസംബർ 22-ന്
ഹൈദരാബാദ്: സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ടയും പ്രമുഖ നിർമ്മാതാവ് ദിൽ രാജുവും വീണ്ടും ഒന്നിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'SVC 59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'രാജ വാരു റാണി ഗാരു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോലയാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ശക്തമായ വൈകാരിക മുഹൂർത്തങ്ങളും ആക്ഷനും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.
പൂർണ്ണതയില്ലാത്ത, എന്നാൽ യാഥാർത്ഥ്യബോധമുള്ള ഒരു മനുഷ്യന്റെ കഥയാണ് താൻ ഇതിലൂടെ പറയുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. "മുറിവേറ്റ, കോപമുള്ള, എന്നാൽ താൻ ഏറെ സ്നേഹിക്കുന്ന ഒരു കഥാപാത്രത്തെയാണ് വിജയ് ദേവരകൊണ്ട ഇതിൽ അവതരിപ്പിക്കുന്നത്" എന്ന് രവി കിരൺ കോല പങ്കുവെച്ച പ്രമോ വീഡിയോ സൂചിപ്പിക്കുന്നു.
കീർത്തി സുരേഷ് നായികയാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഒരു പാൻ-ഇന്ത്യൻ റിലീസായാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് ഡിസംബർ 22-ന് വൈകിട്ട് 07:29-ന് പുറത്തുവിടും. ശിരീഷ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. കൂടുതൽ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പി.ആർ.ഒ പ്രതീഷ് ശേഖർ അറിയിച്ചു.

