സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഓറഞ്ച് ദ വേൾഡ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ബോധവൽക്കരണ റാലിയും തെരുവുനാടകവും നടത്തി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഓറഞ്ച് ദ വേൾഡ്
ജില്ലാ വനിതാ ശിശു വികസന ഓഫീസ് എറണാകുളം ജില്ലാ സങ്കല്‌പ് ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ ബോധവൽക്കരണ റാലി ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഓറഞ്ച് ദ വേൾഡ്

​സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ 'ഓറഞ്ച് ദ വേൾഡ്'; കൊച്ചിയിൽ ബോധവൽക്കരണ റാലിയും തെരുവുനാടകവും സംഘടിപ്പിച്ചു

കൊച്ചി: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ബോധവൽക്കരണ റാലിയും തെരുവുനാടകവും സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന 'ഓറഞ്ച് ദ വേൾഡ്' (Orange the World) ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടികൾ നടത്തിയത്.

​അന്താരാഷ്ട്ര വനിതാ അതിക്രമ നിർമാർജന ദിനമായ നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ പരിപാടികൾക്കാണ് ഇതോടെ തുടക്കമായത്. ഗാർഹിക പീഡനം, സ്ത്രീധന സമ്പ്രദായം, ബാലവിവാഹം, ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക ദുരാചാരങ്ങൾ ഇല്ലാതാക്കി സ്ത്രീകൾക്കും പെൺകുട്ടികൾക്കും എല്ലായിടത്തും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

​കൊച്ചി കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ അവതരിപ്പിച്ച തെരുവുനാടകത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി കൊച്ചി ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഫ്ലാഗ് ഓഫ് ചെയ്തു. റാലി ഹൈക്കോടതി പരിസരത്ത് സമാപിച്ചു.

​ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനത്തറ, എറണാകുളം വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരായ ജെബിൻ, ലോലിത, സെയിൻ, കൊച്ചി അർബൻ ടു സി.ഡി.പി.ഒ ഇൻചാർജ് ശിൽപ, നഗരസഭാ കൗൺസിലർമാർ, അങ്കണവാടി അധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.