ചുവടുകളില്‍ ചാരുത വിരിയിച്ച് അവന്തിക മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന കലോത്സവത്തിലേക്ക്
45 ാമത് വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടി.എസ്. അവന്തിക ഒന്നാം സ്ഥാനം നേടി. മോണോആക്ടിലും താരം എ ഗ്രേഡ് സ്വന്തമാക്കി.
മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി ടി.എസ്. അവന്തിക സംസ്ഥാന കലോത്സവത്തിലേക്ക്
കല്‍പ്പറ്റ: 45-ാമത് വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടി കല്ലോടി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ടി.എസ്. അവന്തിക സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് യോഗ്യത നേടി. മോഹിനിയാട്ടത്തിലെ ചാരുതയും ഭാവാഭിനയവും ചുവടുകളില്‍ മനോഹരമായി സമന്വയിപ്പിച്ചാണ് അവന്തിക ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മോഹിനിയാട്ടത്തിന് പുറമെ ഇത്തവണ മോണോആക്ടിലും എ ഗ്രേഡ് നേടി അവന്തിക തന്റെ ബഹുമുഖ പ്രതിഭ തെളിയിച്ചു.
മുന്‍വര്‍ഷങ്ങളിലും സംസ്ഥാനതല മത്സരങ്ങളില്‍ അവന്തിക മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2025-ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ അവന്തിക, തുടര്‍ച്ചയായി രണ്ട് തവണ കേരളനടനത്തിലും സംസ്ഥാന തലത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു.
ആഷിഷ് പയ്യന്നൂരിന്റെ കീഴിലാണ് അവന്തിക നൃത്തം അഭ്യസിക്കുന്നത്. പി. ശ്രീജിത്തിന്റെയും ടി. അര്‍ച്ചനയുടെയും മകളാണ്. പഠനത്തോടൊപ്പം കലാപരിശീലനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന അവന്തിക, ജില്ലാ വേദിയിലെ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തോടെ സംസ്ഥാന കലോത്സവ വേദിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ്
പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കും ലഹരി വേട്ട തുടരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
മൂവാറ്റുപുഴയിലേക്ക് സിവിൽ സർവീസ് അക്കാദമി തിരിച്ചെത്തുന്നു നൈപുണ്യ പരിശീലന കേന്ദ്രവും ആരംഭിക്കും
എറണാകുളത്ത് നിരത്തിലിറങ്ങി ആർ.ടി.ഒ സ്ക്വാഡ്; കുടുങ്ങിയത് 57 വാഹനങ്ങൾ, പിഴ 5.27 ലക്ഷം
മൂവാറ്റുപുഴ നഗരസഭയിൽ ഭരണഘടനാ ദിനാചരണവും ഭരണഘടനാ സംഗമവും സംഘടിപ്പിച്ചു
തൊടുപുഴയിൽ 60 ദിവസം പ്രായമുള്ള ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നവംബർ 28 ന്
12 കിലോ കഞ്ചാവുമായി രണ്ട് പേർ ചോറ്റാനിക്കരയിൽ പിടിയിൽ