ജനവഞ്ചനയ്ക്കെതിരെ കൊച്ചിയിൽ ബിജെപി ജനകീയ മാർച്ച്

ഇടത് വലത് മുന്നണികളുടെ ജനവഞ്ചനയ്ക്കെതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചിയിൽ ജനകീയ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നേതൃത്വം നൽകിയ മാർച്ച് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജനവഞ്ചനയ്ക്കെതിരെ കൊച്ചിയിൽ ബിജെപി ജനകീയ മാർച്ച്
കോൺഗ്രസിന്റെ അരാജകത്വത്തിനും സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കൊച്ചിയിൽ ബിജെപി ജനാധിപത്യ സംരക്ഷണ പദയാത്ര
ജനവഞ്ചനയ്ക്കെതിരെ കൊച്ചിയിൽ ബിജെപി ജനകീയ മാർച്ച്
ജനവഞ്ചനയ്ക്കെതിരെ കൊച്ചിയിൽ ബിജെപി ജനകീയ മാർച്ച്
ജനവഞ്ചനയ്ക്കെതിരെ കൊച്ചിയിൽ ബിജെപി ജനകീയ മാർച്ച്

ഇടത്-വലത് മുന്നണികളുടെ ജനവഞ്ചനയ്ക്കെതിരെ ബിജെപി 'ജനകീയ മാർച്ച്'; സുരേഷ് ഗോപിയും കെ. സുരേന്ദ്രനും നേതൃത്വം നൽകി

​കൊച്ചി: സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ കാപട്യത്തിനും ജനവഞ്ചനയ്ക്കും അരാജകത്വത്തിനുമെതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ 'ജനാധിപത്യ സംരക്ഷണ പദയാത്രയും' (ജനകീയ മാർച്ച്) പൊതുസമ്മേളനവും സംഘടിപ്പിച്ചു. ബുധനാഴ്ച (നവംബർ 25) വൈകിട്ട് മൂന്ന് മണിക്ക് എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജ് ജംഗ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

​കേന്ദ്രമന്ത്രി സുരേഷ് ഗോപി പദയാത്രയ്ക്ക് നേതൃത്വം നൽകി. നൂറുകണക്കിന് പ്രവർത്തകരും ജനങ്ങളും അണിനിരന്ന പ്രകടനം നഗരവീഥികളിലൂടെ സഞ്ചരിച്ച് രാജേന്ദ്ര മൈതാനിയിൽ സമാപിച്ചു. തുടർന്ന് രാജേന്ദ്ര മൈതാനിയിൽ നടന്ന പൊതുസമ്മേളനം ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

​രാഹുൽ ഗാന്ധി ഡൽഹിയിലിരുന്ന് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുമ്പോൾ, കേരളത്തിൽ കോൺഗ്രസിന്റെ അരാജകത്വത്തിനും അവരുടെ ബി-ടീമായി പ്രവർത്തിക്കുന്ന സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെയാണ് ഈ മുന്നേറ്റമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ഇരുമുന്നണികളുടെയും ജനവഞ്ചനയ്ക്കെതിരെയുള്ള ശക്തമായ താക്കീതാണ് പദയാത്രയെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

​ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ. കെ. എസ്. രാധാകൃഷ്ണൻ, അഡ്വ. ഷോൺ ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ഡോ. രേണു സുരേഷ്, ജിജി ജോസഫ്, പി. ശ്യാംരാജ്, സംസ്ഥാന ജോയിന്റ് ട്രഷറർ അനൂപ് അയ്യപ്പൻ പിള്ള, സംസ്ഥാന വക്താക്കളായ കെ. വി. എസ്. ഹരിദാസ്, പി. ആർ. ശിവശങ്കർ, ടി. പി. സിന്ധുമോൾ, തൃപ്പൂണിത്തുറ നഗരസഭാ ചെയർമാൻ അഡ്വ. പി. എൽ. ബാബു, എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എസ്. ഷൈജു, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി. പി. സജീവ്, നോർത്ത് ജില്ലാ പ്രസിഡന്റ് എം. എ. ബ്രഹ്മരാജ് എന്നിവരും പദയാത്രയിൽ അണിനിരന്നു.