പര്യത്തുകാവ് കോളനി നിവാസികൾക്ക് 5 സെന്റ് ഭൂമി വീതം അളന്നു തിരിച്ചു സർവ്വേ സ്കെച്ച് 29 ന് ഹൈക്കോടതിയിൽ സമർപ്പിക്കും

എറണാകുളം പര്യത്തുകാവ് കോളനി നിവാസികളുടെ പുനരധിവാസത്തിനായി അഞ്ച് സെന്റ് ഭൂമി വീതം അളന്ന് സർവ്വേ സ്കെച്ച് തയ്യാറാക്കി. സ്കെച്ച് ജൂൺ 29 ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

പര്യത്തുകാവ് കോളനി നിവാസികൾക്ക് 5 സെന്റ് ഭൂമി വീതം അളന്നു തിരിച്ചു സർവ്വേ സ്കെച്ച് 29 ന് ഹൈക്കോടതിയിൽ സമർപ്പിക്കും
ജില്ലാ വികസനയോഗത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക സംസാരിക്കുന്നു. എംഎൽഎമാരായ ദീപക് ജോയ്, ഉമാ തോമസ് എന്നിവർ സമീപം. ( Top) ഡിഡിസിയിൽ വി പി സജീന്ദ്രൻ എംഎൽഎ സംസാരിക്കുന്നു. ടി ജെ വിനോദ് എംഎൽഎ സംസാരിക്കുന്നു
പര്യത്തുകാവ് കോളനി നിവാസികൾക്ക് 5 സെന്റ് ഭൂമി വീതം അളന്നു തിരിച്ചു സർവ്വേ സ്കെച്ച് 29 ന് ഹൈക്കോടതിയിൽ സമർപ്പിക്കും

​പര്യത്തുകാവ് കോളനി നിവാസികൾക്ക് 5 സെന്റ് ഭൂമി വീതം അളന്നു തിരിച്ചു; സർവ്വേ സ്കെച്ച് 29-ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: പര്യത്തുകാവ് ഉന്നതി നിവാസികളുടെ പുനരധിവാസത്തിനായി അഞ്ച് സെന്റ് ഭൂമി വീതം അളന്ന് സർവ്വേ സ്കെച്ച് തയ്യാറാക്കിയതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി സർവ്വേ സ്കെച്ച് അഡ്വക്കേറ്റ് ജനറലിന് കൈമാറിയിട്ടുണ്ട്. വരും തിങ്കളാഴ്ചയോടെ (ജൂൺ 29) സർവ്വേ സ്കെച്ച് പ്രദേശവാസികൾക്ക് വിതരണം ചെയ്യും. അന്ന് തന്നെ ഇത് ഹൈക്കോടതിയിലും സമർപ്പിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി (ഡി.ഡി.സി) യോഗത്തിലാണ് കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

​പര്യത്തുകാവിൽ അടിയന്തരമായി സർവ്വേ നടപടികൾ പൂർത്തിയാക്കാൻ പ്രയത്നിച്ച ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കുന്നത്തുനാട് എം.എ.എൽ വി.പി. സജീന്ദ്രൻ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

​മൂത്തകുന്നം എൽ.പി സ്കൂൾ പുനർനിർമ്മാണം വേഗത്തിലാക്കും

ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് മൂത്തകുന്നം ഗവൺമെന്റ് എൽ.പി സ്കൂളിന്റെ ക്ലാസ് മുറികളും സ്ഥലവും നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത സാഹചര്യത്തിൽ, സ്കൂൾ പുനർനിർമ്മിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ ഇതിനായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, എൽ.എ ഡെപ്യൂട്ടി കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

​സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിൽ ജില്ലയ്ക്കായി അനുവദിച്ച വിവിധ പദ്ധതികളുടെ തുടർനടപടികൾ വേഗത്തിലാക്കണമെന്നും വിവിധ വകുപ്പുകൾ തങ്ങളുടെ പ്രൊപ്പോസലുകൾ അടിയന്തരമായി സമർപ്പിച്ച് തുക പരമാവധി പ്രയോജനപ്പെടുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ ആവശ്യപ്പെട്ടു.

ലഹരിവിരുദ്ധ പോരാട്ടം: 'തൂഫാന്' പൂർണ്ണ പിന്തുണ

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന 'തൂഫാൻ' ക്യാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഡി.ഡി.സി യോഗം പ്രമേയം പാസാക്കി. വി.പി. സജീന്ദ്രൻ എം.എ.എൽ അവതരിപ്പിച്ച പ്രമേയത്തെ ഉമ തോമസ് എം.എ.എൽ പിന്താങ്ങി. ഭാവി തലമുറയുടെ സുരക്ഷയ്ക്കായി ലഹരി വിപണനം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ജയിലിലടയ്ക്കുന്നതിനും പോലീസ് നടത്തുന്ന കർശന നടപടികൾക്ക് പ്രമേയത്തിലൂടെ ഡി.ഡി.സി പൂർണ്ണ പിന്തുണ ഉറപ്പുനൽകി.

​യോഗത്തിൽ എംഎൽഎമാരായ ടി. ജെ. വിനോദ്, ദീപക് ജോയ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, മൂവാറ്റുപുഴ ആർ.ഡി.ഒ വി. ഇ. അബ്ബാസ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.