എരുമേലി ഇന്ന് വർണ്ണാഭമാകും
എരുമേലി ഇന്ന് വർണ്ണാഭമാകും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ ഇന്ന്
എരുമേലി ഇന്ന് വർണ്ണാഭമാകും; ചരിത്രപ്രസിദ്ധമായ പേട്ടതുള്ളൽ ഇന്ന്
എരുമേലി: മഹിഷീ നിഗ്രഹത്തിന് ശേഷം അയ്യപ്പസ്വാമി നടത്തിയ വിജയനൃത്തത്തിന്റെ സ്മരണ പുതുക്കി എരുമേലി ഇന്ന് പേട്ടതുള്ളും. ഭക്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളാണ് ഇന്ന് പേട്ടതുള്ളുന്നത്.
അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുക. ഉച്ചയ്ക്ക് മുൻപായി ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കും. വർണ്ണ വൈവിധ്യങ്ങളുമായി എത്തുന്ന അമ്പലപ്പുഴ സംഘത്തിന് പിന്നാലെ, പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം പേട്ടതുള്ളും. വൈകുന്നേരം മാനത്ത് വെള്ളിനക്ഷത്രം തെളിയുന്നതോടെയാണ് മേളപ്പെരുമയിൽ ആലങ്ങാട് സംഘം ഇറങ്ങുന്നത്. ഇരു സംഘങ്ങളെയും എരുമേലി ധർമ്മശാസ്താ ക്ഷേത്രത്തിൽ ഔദ്യോഗികമായി സ്വീകരിക്കും.
ഗതാഗത നിയന്ത്രണം
പേട്ടതുള്ളൽ പ്രമാണിച്ച് എരുമേലിയിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം. തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് വാഹനങ്ങൾ വഴിതിരിച്ചുവിടും.
കാനനപാതയിലെ നിയന്ത്രണം
മകരവിളക്കിനോടനുബന്ധിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചു.
എരുമേലി വഴി: ജനുവരി 13 വൈകുന്നേരം 6 മണി വരെ.
അഴുതക്കടവ് വഴി: ജനുവരി 14 രാവിലെ 8 മണി വരെ.
മുക്കുഴി വഴി: ജനുവരി 14 രാവിലെ 10 മണി വരെ.
തുടർന്നുള്ള സമയങ്ങളിൽ ഭക്തരെ ഈ പാതകളിലൂടെ കടത്തിവിടില്ല.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
