സുഖമാണോ മലയാളത്തിൽ കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി
സുഖമാണോ മലയാളത്തിൽ കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ മലയാളത്തിൽ സംസാരിച്ച് കൈയടി നേടി പ്രധാനമന്ത്രി
'സുഖമാണോ?'; ഒമാനിൽ മലയാളത്തിൽ കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേ മലയാളത്തിൽ സംസാരിച്ച് കൈയടി നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മസ്കറ്റിലെ ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിലാണ് സദസ്സിലുണ്ടായിരുന്ന മലയാളികളോട് 'സുഖമാണോ' എന്ന് പ്രധാനമന്ത്രി ചോദിച്ചത്. സദസ്സിൽ ധാരാളം മലയാളികളുണ്ടെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ കുശലാന്വേഷണം.
മലയാളികൾക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുന്നത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് ഈ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. പ്രതിരോധം, വാണിജ്യം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന പുതിയ കരാറുകളിലും ഇരു രാജ്യങ്ങളുടെ കൂടിക്കാഴ്ചയിൽ ഉണ്ടാകാം . സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
