ക്രിസ്മസ് വിരുന്നായി അരുൺ വിജയ് ചിത്രം രെട്ട തല
ക്രിസ്മസ് വിരുന്നായി അരുൺ വിജയ് ചിത്രം രെട്ട തല തിയേറ്ററുകളിലേക്ക്ആവേശത്തിൽ ആരാധകർ
ക്രിസ്മസ് വിരുന്നായി അരുൺ വിജയ് ചിത്രം 'രെട്ട തല' തിയേറ്ററുകളിലേക്ക്; ആവേശത്തിൽ ആരാധകർ
കൊച്ചി: തെന്നിന്ത്യൻ ആക്ഷൻ താരം അരുൺ വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'രെട്ട തല' ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സൂപ്പർ ആക്ഷൻ രംഗങ്ങളും ത്രസിപ്പിക്കുന്ന പ്രകടനവുമായി എത്തുന്ന ചിത്രം ഡിസംബർ 25-നാണ് റിലീസ് ചെയ്യുന്നത്. മലയാളികളുടെ പ്രിയതാരം ഹരീഷ് പേരടിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ക്രിസ് തുരുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ബോബി ബാലചന്ദ്രനാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു ആക്ഷൻ വിരുന്നായിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ടിജോ ടോമി ഛായാഗ്രഹണവും ആൻ്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. അരുൺ ശങ്കർ ദുരൈ (ആർട്ട്), പി.സി. സ്റ്റണ്ട്സ് (ആക്ഷൻ), ബോബി ആൻ്റണി (കൊറിയോഗ്രഫി) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. വിവേക, കാർത്തിക് നേത എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് പ്രമുഖരാണ്. സ്ട്രൈറ്റ് ലൈൻ സിനിമാസും രാജശ്രീ ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: പി.ആർ. സുമേരൻ.

