ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ടൈറ്റാൻസ് ട്രെയിലർ പുറത്ത്. ഫാൻ്റസി ഹ്യൂമർ ജോണറിലൊരുങ്ങുന്ന ചിത്രം ഒക്ടോബറിൽ തീയേറ്ററുകളിലെത്തും.
ആന്റണിയെക്കൂസ്സാ'യായി വിനായകൻ; ചിരിയും കൗതുകവുമായി ജയസൂര്യ-വിനായകൻ ചിത്രം 'ടൈറ്റാൻസ്' ട്രെയിലർ പുറത്തിറങ്ങി
കൊച്ചി: വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംനേടിയ ജയസൂര്യയും വിനായകനും ഒന്നിക്കുന്ന പുതിയ ചിത്രം 'ടൈറ്റാൻസ്' ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ഈ കോമ്പിനേഷൻ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാൻ്റസി ഹ്യൂമർ ജോണറിലാണ് അണിയറയിൽ ഒരുങ്ങുന്നത്.
"ആൻ്റെണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം", "പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..." തുടങ്ങി രസകരവും കൗതുകമുണർത്തുന്നതുമായ നിരവധി സംഭാഷണങ്ങളാൽ സമ്പന്നമാണ് പുറത്തുവന്ന ട്രെയിലർ. ചിരിയും ചിന്തയും ഒരുപോലെ സമ്മാനിക്കുന്ന രംഗങ്ങളുള്ള ട്രെയിലർ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി. എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽ സിംഗും സജിത് പി. വൈയ്യുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ് സിംഗർ ബേബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
വലിയ മുതൽമുടക്കിൽ കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലെ വ്യത്യസ്തമായ ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. ജെയിംസ് സെബാസ്റ്റ്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണുശർമ്മ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.
മറ്റു അണിയറ പ്രവർത്തകർ:
പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്
കലാസംവിധാനം: മഹേഷ് പിറവം
ആക്ഷൻ: ഫീനിക്സ് പ്രഭു
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്
പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് സുന്ദരം
പ്രൊഡക്ഷൻ മാനേജർ: നജീർ നസീം
ഡിസൈൻ: യെല്ലോ ട്രൂത്ത്
സ്റ്റിൽസ്: സുഹൈബ് എസ്.ബി.കെ.
പി.ആർ.ഒ: വാഴൂർ ജോസ്
ചിത്രം ഒക്ടോബർ മാസത്തിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു
പെരിയാറിൽ നിന്ന് മണൽ കടത്തൽ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയിൽ
ആമ്പത്തോട് പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് വി. ഡി. സതീശൻ