വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ ഒക്ടേൻ ആക്ഷൻ ഡ്രാമ വടം ട്രെയിലർ പുറത്തിറങ്ങി.
വടമഞ്ചുവിരട്ട് പശ്ചാത്തലമാക്കി കെന്തിരൻ വി സംവിധാനം ചെയ്യുന്ന വടം സിനിമയുടെ ട്രെയിലർ റിലീസായി. വിമൽ, നട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മാർച്ച് 6 ന് പുറത്തിറങ്ങും.
വിമലും നട്ടിയും ഒന്നിക്കുന്ന ആക്ഷൻ ചിത്രം 'വടം'; ആവേശമുണർത്തി ട്രെയിലർ പുറത്തിറങ്ങി
കൊച്ചി: നടൻ വിമലിനെ നായകനാക്കി കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ 'വടം' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. തമിഴ്‌നാട്ടിലെ പരമ്പരാഗത കായിക വിനോദമായ 'വടമഞ്ചുവിരട്ട്' പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'മഹാസേന'യ്ക്ക് ശേഷം വിമൽ നായകനായി എത്തുന്ന ചിത്രം മാർച്ച് 06-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
മാസാനി പിക്ചേഴ്‌സിന്റെ ബാനറിൽ രാജശേഖർ ആർ ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലെ പ്രമുഖ നടൻ നടരാജ് (നട്ടി) ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജല്ലിക്കട്ടിന് സമാനമായി പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വടമഞ്ചുവിരട്ട് എന്ന കായിക ഇനത്തിലെ ആവേശവും പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
സംഗീത സംവിധായകൻ ഡി ഇമ്മാൻ മൂന്നാം തവണയാണ് വിമൽ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. പ്രസന്ന എസ് കുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീത കല്യാൺകുമാർ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, മധുസൂദൻ റാവു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ ഇൻ പ്രൈം മീഡിയ ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
