നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഇന്ത്യയുടെ പുരോഗതിയും സാംസ്കാരിക പൈതൃകവും പരസ്പര പൂരകങ്ങളാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് കോഴിക്കോട് നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഇന്ത്യയുടെ പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോഴും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ കോഴിക്കോട് നവരാത്രി സർഗ്ഗോത്സവം 2026 ഉദ്ഘാടനം ചെയ്തു. നവരാത്രി സർഗ്ഗോത്സവം യുവാക്കൾക്ക് പ്രചോദനമേകുമെന്നും, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നും, സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംഘാടകരായ കേസരി വീക്ക്ലിയെയും മലയാള പത്രപ്രവർത്തനത്തിന് കേസരി നൽകിയ സംഭാവനകളെയും ഉപരാഷ്ട്രപതി ചടങ്ങിൽ പ്രകീർത്തിച്ചു.
സൃഷ്ടിയുടെയും കരുത്തിന്റെയും ജ്ഞാനത്തിന്റെയും ശാശ്വത സ്രോതസ്സായ ആദിപരാശക്തിയുടെ ദിവ്യമായ സ്ത്രീശക്തിയെയാണ് നവരാത്രി ആഘോഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭയത്തെ ധൈര്യം കൊണ്ടും, അനീതിയെ നീതി കൊണ്ടും, അജ്ഞതയെ അറിവ് കൊണ്ടും കീഴടക്കുക എന്നതാണ് ഈ ഉത്സവത്തിന്റെ ശാശ്വതമായ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"വികാസ് ഭി, വിരാസത് ഭി" (വികസനവും പൈതൃകവും) എന്ന കാഴ്ചപ്പാട് മുൻനിർത്തി സംസാരിച്ച അദ്ദേഹം, ഇന്ത്യയുടെ ആധുനികതയും പുരോഗതിയും പാരമ്പര്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണെന്ന് വ്യക്തമാക്കി. പേരാലിന്റെ ആഴത്തിലുള്ള വേരുകൾ മരത്തിന് സ്ഥിരത നൽകുന്നതുപോലെ, ഭാരതത്തിന്റെ മൂല്യങ്ങൾ രാജ്യത്തിന് തുടർച്ചയും സ്വത്വവും നൽകുന്നുവെന്ന് അദ്ദേഹം ഉപമിച്ചു.
ചടങ്ങിൽ വെച്ച് "സംഘനൂറ്റാണ്ടിലെ അക്ഷരമുദ്രകൾ" എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. കൂടാതെ, ലളിതകലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ശ്രീ പി. ആർ. രാജേന്ദ്രന് 'സർഗ്ഗകേസരി പുരസ്കാരം' അദ്ദേഹം സമ്മാനിച്ചു.
കേരള, തമിഴ്നാട് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, രാജ്യസഭാംഗം ശ്രീ സി. സദാനന്ദൻ മാസ്റ്റർ, നവരാത്രി സർഗ്ഗോത്സവ സമിതി അധ്യക്ഷ ശ്രീമതി വിധുബാല, വർക്കിംഗ് പ്രസിഡന്റ് ശ്രീ എ. കെ. പ്രശാന്ത് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി രാധാൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. ഇന്ന് (ഒക്ടോബര് 16) കോഴിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ശേഷം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകീട്ട് 7.05 ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഉപരാഷ്ട്രപതിയെ കേരള ഗവർണർ ആർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ഉത്തരമേഖലാ ഐ.ജിയുടെ ചുമതല വഹിക്കുന്ന തൃശൂര് റേഞ്ച് ഡി.ഐ.ജി ടി. നാരായണന്, മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അരവിന്ദ് ബി.എസ്, തുടങ്ങിയവർ ചേർന്ന് യാത്രയാക്കി.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് കരിപ്പൂർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
എറണാകുളം ജനറൽ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ നിയമനം
ഗാന്ധി ചിത്രരചനാ മത്സരം കുട്ടിപ്രതിഭകൾക്ക് ജില്ലാ കലക്ടറുടെ ആദരം
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി
തുഴയെറിയാൻ ജാൻസിയും അനുമോളും പിറവം ജലോത്സവത്തിൽ ഇതാദ്യമായി വനിതാ ക്യാപ്റ്റന്മാർ