എറണാകുളം ജില്ലാ പഞ്ചായത്ത് വികസന സെമിനാർ 2026 27 വാർഷിക പദ്ധതി കരട് രേഖ അവതരിപ്പിച്ചു
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടന്നു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പദ്ധതികൾക്ക് സെമിനാർ അംഗീകാരം നൽകി.
വിദ്യാഭ്യാസ, കാർഷിക, ആരോഗ്യ മേഖലകൾക്ക് മുൻഗണന: എറണാകുളം ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
കൊച്ചി: ജനക്ഷേമ പ്രവർത്തനങ്ങൾക്കും അടിസ്ഥാന മേഖലകളുടെ വികസനത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിക്ക് കരട് രൂപമായി. വികസന സെമിനാറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു.
വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നീ മേഖലകളിൽ ജനോപകാരപ്രദമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് വരും വർഷത്തെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് ജില്ലയുടെ വികസന പ്രശ്നങ്ങൾ അവലോകനം ചെയ്താണ് കരട് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. വികസനം സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി കരട് പദ്ധതിരേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷ ആശാ സനൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി.എ. മുക്താർ, ശ്രീദേവി മധു, റസിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ. ഷഫീക്ക്, ഫിനാൻസ് ഓഫീസർ പി. ഹനീഷ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

