മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി 7 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 27 കുടുംബങ്ങളിലെ 78 പേരെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴ: ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മൂവാറ്റുപുഴ:കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി എഴ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂവാറ്റുപുഴയിൽ നാലും കോതമംഗലത്ത് മൂന്നും ക്യാമ്പുകളാണ് തുറന്നത്. 27 കുടുംബങ്ങളിൽ നിന്നായി 78 പേരെ മാറ്റിപ്പാർപ്പിച്ചു.
ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ ഒരു വീടിന് പൂർണമായും മൂന്നു വീടുകൾക്ക ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. ആലുവ താലൂക്കിലെ ഒരു കടമുറിക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ
വെള്ളൂർകുന്നം വില്ലേജിൽ കടാതി സൺഡേ സ്കൂൾ
8 കുടുംബം
പുരുഷൻമാർ - 8
സ്ത്രീ -9
കുട്ടികൾ -2.
ആകെ - 19
വെളുർകുന്നം വില്ലേജിൽ ടൗൺ യൂ പി സ്കൂൾ
10 കുടുംബം
പുരുഷൻമാർ - 10
സ്ത്രീ -10
കുട്ടികൾ -5
ആകെ 25.
വെള്ളുർകുന്നം വില്ലേജിൽ വാഴപ്പിള്ളി ജെ ബി എസ്
5 കുടുംബം
പുരുഷൻമാർ -6
സ്ത്രീകൾ -11
കുട്ടികൾ -4
ആകെ -22
മൂവാറ്റുപുഴ വില്ലേജ് എസ് എ ബി ടി എം സ്കൂൾ
1 കുടുംബം
പുരുഷൻമാർ: 1
സ്ത്രീകൾ: 1
കുട്ടികൾ: 2
ആകെ : 4
നേര്യമംഗലം താലൂക്ക് നേര്യമംഗലം ഗവ ഹൈസ്കൂൾ
2 കുടുംബം
പുരുഷൻ -1
സ്ത്രീ-2
കുട്ടികൾ- 2
ആകെ- 5
നീണ്ടപ്പാറ ഗവ. എൽ പി സ്കൂൾ
കുട്ടമ്പുഴ ഗവ. എൽ പി സ്‌കൂൾ