ജുവനൈൽ ഹോമിൽ 12 വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം കെയർടേക്കർ പോക്സോ കേസിൽ അറസ്റ്റിൽ
വെള്ളിമാടുകുന്ന് സർക്കാർ ജുവനൈൽ ഹോമിലെ അന്തേവാസിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും കെയർടേക്കറുമായ മൂഴിക്കൽ സ്വദേശി പി. അയൂബിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട് ജുവനൈൽ ഹോമിൽ 12 വയസ്സുകാരന് നേരെ ലൈംഗിക പീഡനം; കെയർടേക്കർ പോക്സോ കേസിൽ അറസ്റ്റിൽ
കോഴിക്കോട്: വെള്ളിമാടുകുന്ന് സർക്കാർ ജുവനൈൽ ഹോമിലെ അന്തേവാസിയായ 12 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ കെയർടേക്കർ അറസ്റ്റിൽ. മൂഴിക്കൽ ചെലവൂർ പാറങ്ങോട്ട് വീട്ടിൽ പി. അയൂബിനെയാണ് (58) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേസെടു വിവരം അറിഞ്ഞതു മുതൽ ഒളിവിലായിരുന്ന അയൂബിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പിടികൂടാൻ വലവിരിച്ചതോടെ പ്രതി കോടതിക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
സ്ഥാപനത്തിൽ വെച്ച് പലതവണ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുൻപിൽ കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്. സ്ഥാപനത്തിലെ മറ്റ് കുട്ടികളോട് ഇയാൾ സമാനമായ രീതിയിൽ പെരുമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
