കാട്ടാനയിറങ്ങില്ല, എ ഐ കാവൽ നിൽക്കും മുള്ളരിങ്ങാട്ട് സംസ്ഥാനത്തെ ആദ്യ ‘സ്മാർട്ട് ഫെൻസ്’ ഉദ്ഘാടനം ചെയ്തു

മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റെയിഞ്ചിൽ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ എ ഐ സ്മാർട്ട് എലി ഫെൻസ് വനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു

കാട്ടാനയിറങ്ങില്ല, എ ഐ കാവൽ നിൽക്കും മുള്ളരിങ്ങാട്ട് സംസ്ഥാനത്തെ ആദ്യ ‘സ്മാർട്ട് ഫെൻസ്’ ഉദ്ഘാടനം ചെയ്തു
കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റെയിഞ്ചിൽ, ഗവൺമെൻ്റ് എൻ എൽ പി സ്‌കൂളിന് സമീപം മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനായി, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൻ്റെ 40ലക്ഷം രൂപ ധന സഹായത്തോടു കൂടി നിർമ്മിച്ച എ ഐ സ്മാർട്ട് എലി ഫെൻസ് ഉദ്ഘാടനം വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിക്കുന്നു. ചീഫ് വിപ് അപു ജോൺ ജോസഫ് സമീപം.
കാട്ടാനയിറങ്ങില്ല, എ ഐ കാവൽ നിൽക്കും മുള്ളരിങ്ങാട്ട് സംസ്ഥാനത്തെ ആദ്യ ‘സ്മാർട്ട് ഫെൻസ്’ ഉദ്ഘാടനം ചെയ്തു
കാട്ടാനയിറങ്ങില്ല, എ ഐ കാവൽ നിൽക്കും മുള്ളരിങ്ങാട്ട് സംസ്ഥാനത്തെ ആദ്യ ‘സ്മാർട്ട് ഫെൻസ്’ ഉദ്ഘാടനം ചെയ്തു

മുള്ളരിങ്ങാട് എ ഐ സ്മാർട്ട് ഫെൻസിംഗ് വനം മന്ത്രി  ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു

ഇടുക്കി: കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് റെയിഞ്ചിൽ, ഗവൺമെൻ്റ് എൻ എൽ പി സ്‌കൂളിന് സമീപം മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിനായി, കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൻ്റെ സി എസ് ആർ ഫണ്ട് 40 ലക്ഷം രൂപ ധന സഹായത്തോടു കൂടി നിർമ്മിച്ച എ ഐ സ്മാർട്ട് എലി ഫെൻസിന്റെ (AI Smart Ele - Fence ) ഉദ്ഘാടനം വനം - വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. ഗവൺമെൻ്റ് എൻ എൽ പി സ്‌കൂൾ, അമയാൽത്തൊട്ടി പ്രദേശങ്ങളോട് ചേർന്നുള്ള മനുഷ്യവാസ മേഖലകളിലേക്ക് കാട്ടാനകളുടെ പ്രവേശനം തടയുകയും സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള പ്രാദേശിക ജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും, മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിപുലമായ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്, കാട്ടാനകളുടെ പ്രതിരോധത്തിനായി കേരളത്തിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. 3 ലെയർ സുരക്ഷാ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

പ്രകൃതിയുടെ ഊർജ്ജം ഉൾക്കൊള്ളാൻ സോളാർ പാനലുകളും, കാര്യക്ഷമതയേറുന്ന സ്മ‌ാർട്ട് എനർജൈസറുകളും, ഒപ്പം സ്കാഡ (SCADA) അധിഷ്‌ഠിത നിയന്ത്രണ നിരീക്ഷണ സംവിധാനങ്ങളും രാപകൽ വ്യത്യാസമില്ലാതെ കാവലൊരുക്കുന്ന എ ഐ ക്യാമറകളും വന്യജീവികളെ ഫലപ്രദമായി അകറ്റാൻ ശബ്ദ-പ്രകാശ ( Audio-Visual Deterrents ) പ്രതിരോധസംവിധാനങ്ങളും ലാൻ (LAN), ഒപ്റ്റിക്കൽ ഫൈബർ കൺവെർട്ടറുകൾ, നെറ്റ് വർക്ക് വീഡിയോ റെക്കോർഡർ എന്നിവയുൾപ്പെടുന്ന അത്യാധുനിക കൺട്രോൾ റും എന്നിവയിലൂടെ പഴുതടച്ച പ്രതിരോധ സംവിധാനമാണ് ഇത് ഉറപ്പുവരുത്തുന്നത്. സൗരോർജത്തിൻ്റെയും നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി കാട്ടാനകളുടെ സാന്നിദ്ധ്യം തത്സമയം തിരിച്ചറിയാനും, അവയെ വനത്തിലേക്ക് തന്നെ മടക്കി അയയ്ക്കാനും ഈ സംവിധാനത്തിനു കഴിയും. സ്കൂ‌ൾ കുട്ടികൾ ഉൾപ്പടെ, തദ്ദേശീയരായ നാലായിരത്തോളം പേരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതു വഴി മനുഷ്യ - വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണാനും ഈ സംരംഭത്തിലൂടെ സാധിക്കും. 

ചീഫ് വിപ് അപു ജോൺ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി സ്വാഗതം പറഞ്ഞു. കൊച്ചിൻ ഷിപ് യാർഡ് സി.എസ്. ആർ. മേധാവി പി. എൻ. സമ്പത്ത് കുമാർ , വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവി കെ.കെ., വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാമിന ഹബീബ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ .ഡി. കെ. വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.