പരാശക്തി
ശിവകാർത്തികേയൻ ചിത്രം പരാശക്തി കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് എത്തിക്കുന്നു ജനുവരി 10ന് റിലീസ്
ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് എത്തിക്കുന്നു; ജനുവരി 10ന് റിലീസ്
കൊച്ചി: തെന്നിന്ത്യൻ താരം ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘പരാശക്തി’യുടെ കേരളാ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ഈ പിരീഡ് ഡ്രാമ വരാനിരിക്കുന്ന പൊങ്കൽ റിലീസുകളിൽ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ്. ജനുവരി 10ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ഏറ്റെടുത്ത ചിത്രം, അവരുടെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനും അഥർവയും സഹോദരന്മാരായി വേഷമിടുമ്പോൾ, പ്രശസ്ത തെലുങ്ക് താരം ശ്രീലീലയാണ് നായികയായെത്തുന്നത്.
ജി.വി. പ്രകാശ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ക്യാമറാമാൻ രവി കെ. ചന്ദ്രനാണ്. സുധ കൊങ്കരയ്ക്കൊപ്പം അർജുൻ നദേശനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുപ്രീം സുന്ദർ ആക്ഷൻ രംഗങ്ങളും സതീഷ് സുരിയ എഡിറ്റിംഗും നിർവഹിക്കുന്നു. എസ്. അണ്ണാദുരൈ (കലാ സംവിധാനം), ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ (നൃത്തസംവിധാനം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
