ലഹരിക്കെതിരെ ജനകീയ പോരാട്ടം മൂവാറ്റുപുഴയിൽ ‘ഓപ്പറേഷൻ തൂഫാൻ’ വാക്കത്തോൺ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. രമേഷ് പിഷാരടി ഫ്ലാഗ് ഓഫ് ചെയ്തു
ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ 'വാക്കത്തോൺ' സംഘടിപ്പിച്ചു
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാക്കത്തോൺ രമേഷ് പിഷാരടി എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കാനും യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതും ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡീൻ കുര്യാക്കോസ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ബഹുജന പങ്കാളിത്തത്തോടെ നടന്ന വാക്കത്തോൺ പായിപ്ര ഗ്രാമപഞ്ചായത്തിലെ പേഴക്കാപ്പിള്ളി കവലയിൽ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സമാപിച്ചു.
എക്സൈസ്, പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ എസ് എസ്, പേഴക്കാപ്പിള്ളി ഹൈസ്കൂൾ, എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സമാപന സമ്മേളനത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നെജി ഷാനവാസ് അധ്യക്ഷയായി. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാത്യൂസ് വർക്കി, ഷെൽമി ജോൺസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജീമോൻ പോൾ, ടോമി തന്നിട്ടമാക്കേൽ, സാബു പൊതുർ, സീനത്ത് അസീസ്, രജിത സുധാകരൻ, സിനി മനോജ്, ഷാന്റി അബ്രഹാം,ജോജി ജോസ്, ടി എൻ സുനിൽ,സ്ഥിരം സമിതി അധ്യക്ഷരായ സുലേഖ മക്കാർ, ലിസി ജോളി, ജെയ്‌സ് ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാബു ജോൺ, സുഭാഷ് കടയ്ക്കോട്, പി കെ മനോജ്, ബിന്ദു ജോർജ്, ജോഫി ആന്റണി, ഫൈസൽ വടക്കനേത്ത്, സഹീറ മജീദ്, ജോൺ കളമ്പുക്കാട്ടിൽ, മേഴ്സി ജോർജ് എന്നിവർ പങ്കെടുത്തു.
ചാർമിനാറും രാമോജിയും കാണാൻ ഇനി കെ.എസ്.ആർ.ടി.സിയിൽ പോകാം തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം
ആലുവ വെറ്ററിനറി പോളിക്ലിനിക്കിൽ ലബോറട്ടറി ടെക്നീഷ്യൻ നിയമനം
കലയ്ക്കും ജീവകാരുണ്യത്തിനും മുൻഗണന തിരുവില്വാമല ഗോപി സ്മാരക ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു
ലഹരിക്കെതിരെ ജനകീയ പോരാട്ടം മൂവാറ്റുപുഴയിൽ ‘ഓപ്പറേഷൻ തൂഫാൻ’ വാക്കത്തോൺ സംഘടിപ്പിച്ചു
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ചുമതലയേറ്റു