സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ ചുമത്താവൂ
സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ ചുമത്താവൂ ജസ്റ്റിസ് പി. ഉബൈദ്
സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കാപ്പ ചുമത്താവൂ: ജസ്റ്റിസ് പി. ഉബൈദ്
കൊച്ചി: പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാകുന്ന സ്ഥിരം കുറ്റവാളികൾക്കെതിരെ മാത്രമേ കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) പ്രകാരം നടപടി സ്വീകരിക്കാവൂ എന്ന് മുൻ ഹൈക്കോടതി ജഡ്ജിയും കാപ്പ അഡ്വൈസറി ബോർഡ് ചെയർമാനുമായ ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു. കാക്കനാട് കളക്ടറേറ്റ് ട്രെയിനിങ് ഹാളിൽ കാപ്പ നിയമത്തെക്കുറിച്ച് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതികളായവർ, കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമുള്ളവർ എന്നിവർക്കെതിരെ മാത്രമേ കാപ്പ ചുമത്താവൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാപ്പ നടപടികളിൽ വരുന്ന അനാവശ്യമായ കാലതാമസം കേസുകൾ തള്ളിപ്പോകുന്നതിന് കാരണമായേക്കാം. അതിനാൽ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ നിയമനടപടികളുമായി മുന്നോട്ട് പോകാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ കളക്ടർ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പ അഡ്വൈസറി ബോർഡ് അംഗം പി.എൻ. സുകുമാരൻ, ജില്ലാ ലോ ഓഫീസർ മനു സോളമൻ തുടങ്ങിയവർ പങ്കെടുത്തു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
