​ലൈംഗികാതിക്രമ കേസ് സംവിധായകൻ രഞ്ജിത്ത് ഇടക്കാല ജാമ്യം തേടി കോടതിയിൽ വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യം

ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഇടക്കാല ജാമ്യം തേടി കോടതിയിൽ. വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യം.

​ലൈംഗികാതിക്രമ കേസ് സംവിധായകൻ രഞ്ജിത്ത് ഇടക്കാല ജാമ്യം തേടി കോടതിയിൽ വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യം
ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ഇടക്കാല ജാമ്യം തേടി കോടതിയിൽ. വോട്ട് ചെയ്യാനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യം.

ലൈംഗികാതിക്രമ കേസിൽ ഇടക്കാല ജാമ്യം തേടി സംവിധായകൻ രഞ്ജിത്. കേസ് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. രാവിലെ കേസ് പരിഗണിച്ചപ്പോൾ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാൽ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.നാളെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പിറ്റേന്ന് (ഏപ്രിൽ 10ന്) ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. യുവനടി നൽകിയ പരാതിയിൽ അറസ്റ്റിലായതിനെ തുടർന്ന് ഈ മാസം ഒന്നു മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് രഞ്ജിത്.രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷമായിരുന്നു ഇന്ന് കോടതി മുമ്പാകെയുള്ളത്. ഇടക്കാല ജാമ്യം അനുവദിച്ചാൽ രഞ്ജിത്തിന് വോട്ടു ചെയ്യാൻ സാധിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കരൾമാറ്റിവയ്ക്കൽ ശസ്ത്രിക്രിയ കഴിഞ്ഞതിനാൽ ആരോഗ്യസ്ഥിതിയും മോശമാണ്. ഈ സാഹചര്യത്തിൽ ഇടക്കാല ജാമ്യം അനുവദിച്ചാൽ അതുകഴിഞ്ഞ് തിരിച്ചുവരാമെന്നും രഞ്ജിത്ത് അറിയിച്ചു. അതല്ലെങ്കിൽ ഭാഗിക കസ്റ്റഡി അനുവദിക്കാമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാവുകയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയുമാണ് ഇതിലൂടെ. തുടർന്ന് ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കാൻ മാറ്റുകയായിരുന്നു.

ജനുവരി 30ന് ഷൂട്ടിങ് സെറ്റിലെ കാരവാനിൽ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ പരാതിയിൽ മാർച്ച് 31ന് രഞ്ജിത്ത് അറസ്റ്റിലാവുകയായിരുന്നു. പിന്നീട് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ ശനിയാഴ്ച 3 ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചെങ്കിലും ഞായറാഴ്ച തന്നെ പൊലീസ് രഞ്ജിത്തിനെ തിരിെക കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു.രഞ്ജിത് കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അതിനാൽ വീണ്ടും പൊലീസ് കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തർക്കമാണ് തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ വാദം. നടിയുടെ അഭിനയം പ്രതീക്ഷക്കൊത്ത് ഉയരത്തതിനാൽ ചില സീനുകൾ വെട്ടിക്കുറച്ചിരുന്നുവെന്നും ഇക്കാര്യം ഷൂട്ടിങ് സെറ്റിൽ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി നൽകിയത് എന്നുമാണ് രഞ്ജിത്ത് വാദിച്ചത്.