തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം
തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം: വാക്-ഇൻ ഇന്റർവ്യൂ 12-ന്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവൺമെന്റ് ആയൂർവേദ കോളേജ് ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഓണറേറിയം വ്യവസ്ഥയിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കും.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 12-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈവശം കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2777374 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
