തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയാക് അനസ്തേഷ്യ നിയമനം ഇന്റർവ്യൂ 11 ന്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയാക് അനസ്തേഷ്യ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
കാർഡിയാക് അനസ്തേഷ്യയിൽ ഡി.എം (DM) അല്ലെങ്കിൽ ഡി.എൻ.ബി (DNB) ആണ് പ്രധാന യോഗ്യത. അല്ലാത്തപക്ഷം അനസ്തേഷ്യയിൽ എം.ഡി (MD) അല്ലെങ്കിൽ ഡി.എൻ.ബി-യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ടി.സി.എം.സി (TCMC) രജിസ്ട്രേഷൻ നിർബന്ധമാണ്.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 11-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
സ്ത്രീകൾ ഭരിക്കുന്ന ഗ്യാങ്സ്റ്റർ ലോകം കീർത്തി സുരേഷ് രാധിക ആപ്തെ കൂട്ടുകെട്ടിൽ അക്ക ടീസർ പുറത്ത്
സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും 
