രഘുറാം
ആദിവാസി താളവുമായി രഘുറാം ശ്രദ്ധേയമായി ‘ആദകച്ചക്ക ഗാനം ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലേക്ക്
ആദിവാസി താളവുമായി ‘രഘുറാം’; ശ്രദ്ധേയമായി ‘ആദകച്ചക്ക’ ഗാനം; ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘രഘുറാമി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ആദിവാസി പശ്ചാത്തലത്തിലുള്ള ‘ആദകച്ചക്ക’ എന്ന ഗാനമാണ് പ്രേക്ഷകർക്കായി റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗാനം ആലപിച്ചിരിക്കുന്നത് സോണിമയാണ്.
സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് അജു സാജൻ വരികളെഴുതി സായ് ബാലനാണ് സംഗീതം നൽകിയിരിക്കുന്നത്. തമിഴ് താരം രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് വിതരണത്തിനെത്തിക്കുന്ന ചിത്രം ജനുവരി 30-ന് പ്രദർശനത്തിന് എത്തും.
മലയാളത്തിലെ പ്രമുഖ സംഘട്ടന സംവിധായകരായ അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സുധിർ സി. ചാക്കനാട്ടിന്റെതാണ് തിരക്കഥ. രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

