കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ നിർമ്മലം ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമായി

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത നിർമ്മലം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കല്ലൂർക്കാട് ബസ് സ്റ്റാൻഡ് പരിസരവും അനുബന്ധ പ്രദേശങ്ങളും ശുചീകരിച്ചു.

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ നിർമ്മലം ജനകീയ ശുചിത്വ ക്യാമ്പയിന് തുടക്കമായി
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച നിർമലം ജനകീയ ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം കെ.ജി. രാധാകൃഷ്ണൻ ചെയ്യുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിനി മനോജ് സമീപം

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ 'നിർമ്മലം' ജനകീയ ക്യാമ്പയിന് തുടക്കമായി

​കല്ലൂർക്കാട്: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നിർമ്മലം' ജനകീയ ക്യാമ്പയിന് പ്രൗഢമായ തുടക്കം. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിനെ പൂർണമായി ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

​ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലൂർക്കാട് ബസ് സ്റ്റാൻഡ് പരിസരവും സമീപ പ്രദേശങ്ങളും പൂർണമായി വൃത്തിയാക്കി. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ശുചീകരണത്തിൽ സജീവമായി പങ്കാളികളായി.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് ജെ ഏഴാനിക്കാട്, സ്ഥിരം സമിതി അധ്യക്ഷരായ നീതു അനിൽ, സുജിത്ത് ബേബി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ. ജോബി ജോസ്, റെജീന ജോബി, റാണി സിജു, ടി.കെ. സനിമോൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹസീന മൊയ്തീൻ, ഹരിത കർമ്മ സേനാംഗങ്ങൾ, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.