മൂവാറ്റുപുഴയിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി 6 പേർ അറസ്റ്റിൽ, ലക്ഷം രൂപ പിടിച്ചെടുത്തു
മൂവാറ്റുപുഴ ആരക്കുഴ മൂഴിക്ക് സമീപമുള്ള ക്ലബ്ബിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പണം വെച്ച് ചീട്ടുകളിച്ച 6 പേർ പിടിയിലായി. ലക്ഷത്തിലധികം രൂപയും കളിയുപകരണങ്ങളും പോലീസ് കണ്ടെടുത്തു.
മൂവാറ്റുപുഴയിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി; 6 പേർ അറസ്റ്റിൽ, ലക്ഷം രൂപ പിടിച്ചെടുത്തു
മൂവാറ്റുപുഴ: ആരക്കുഴ മൂഴിക്ക് സമീപം പ്രവർത്തിക്കുന്ന ഷെഫാലി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൽ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ആറംഗ സംഘത്തെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 31-ന് രാത്രിയിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് സംഘം പിടിയിലായത്. കളിക്കളത്തിൽ നിന്ന് ചീട്ടുകളും 1,00,520 രൂപയും പോലീസ് പിടിച്ചെടുത്തു.
ആരക്കുഴ പീച്ചിയിൽ തങ്കപ്പൻ (64), രണ്ടാർ കര കല്ലറക്കകുടി എൽദോസ് (45), രണ്ടാർ കര കൊച്ചുവീട്ടിൽ ഷാജഹാൻ (44), ആരക്കുഴ കപ്യാരുമലയിൽ ജോർജ് സെബാസ്റ്റ്യൻ (58), മഞ്ഞള്ളൂർ വടകോട് കൈപ്പത്തടത്തിൽ അനിൽ (59), ഏനാനെല്ലൂർ കക്കുഴിയിൽ ഫ്രാൻസിസ് ജോൺ (60) എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ ഡി.വൈ.എസ്.പി കെ.ആർ. മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റെയ്ഡ് നടത്തിയത്.
അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജു, എസ്.ഐ ആർ.ബി. റോഷ്നി, എ.എസ്.ഐമാരായ കെ.എം. അനീഷ്, കെ.എ. അനസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സന്ദീപ് ബാബു, കെ.പി. നിസാർ, ഇർഫാൻ ഹബീബ്, ബോബി അബ്രഹാം, ശ്രീജു രാജൻ, സിജാസ് എന്നിവരും പങ്കെടുത്തു.
മൂവാറ്റുപുഴയിൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ മറവിൽ പണം വെച്ച് ചീട്ടുകളി 6 പേർ അറസ്റ്റിൽ, ലക്ഷം രൂപ പിടിച്ചെടുത്തു
വള്ളംകളി കുട്ടനാടിന്റെ തനത് ഉത്സവം റെജി ചെറിയാൻ
മലയാള സിനിമയിൽ ആദ്യമായി ആഫ്രോ ബീറ്റ്സ് ഡിസ്കോ യിലെ കൗൻക ഗാനം തരംഗമാകുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
മലയാളത്തിന്റെ മണ്ണിൽ ഒരുമയുടെ വെളിച്ചം ഇന്ന് കേരള എഴുപതിന്റെ നിറവിൽ
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികവിന്റെ കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ