മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണം ഔഷധസസ്യത്തോട്ടത്തിന് തുടക്കമായി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മുവാറ്റുപുഴ ജനറൽ ആശുപത്രി വളപ്പിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ്റെ (HRF) നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ഔഷധസസ്യത്തോട്ട നിർമാണവും സംഘടിപ്പിച്ചു.
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണം ഔഷധസസ്യത്തോട്ടത്തിന് തുടക്കമായി
മുവാറ്റുപുഴ: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് മുവാറ്റുപുഴ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് (HRF) മുവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ആശുപത്രി വളപ്പിൽ ഔഷധസസ്യത്തോട്ട നിർമാണത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും ദിനാചരണത്തിന്റെ ഭാഗമായി തുടക്കമായി.
ആശുപത്രി അധികൃതരുമായി സഹകരിച്ച് തോട്ടത്തിനായി അനുവദിച്ച സ്ഥലത്തെ കാടും പാഴ്‌ച്ചെടികളും നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷമാണ് ഇരുപത്തിയഞ്ചോളം ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചത്. ആശുപത്രി പരിസരം ഹരിതാഭമാക്കുന്നതിനൊപ്പം ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മുവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി ഔഷധസസ്യങ്ങൾ നടുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രജിത പി. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
നിർമല കോളേജ് എൻ.എസ്.എസ് (NSS) പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ഫ്യൂച്ചർസോൺ (Futurezone) ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ എന്നിവരും ശുചീകരണത്തിലും ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിലും സജീവമായി പങ്കെടുത്തു.
HRF കേരള ജനറൽ സെക്രട്ടറി അബി വർഗീസ് മുഖ്യാതിഥിയായിരുന്നു. താലൂക്ക് പ്രസിഡന്റ് സജിത അനിൽ, ജനറൽ സെക്രട്ടറി മേഴ്‌സി ജോർജ്, ട്രഷറർ ജീവേഷ് ജയകുമാർ, പ്രകൃതി പ്രവർത്തകരായ ബിജിലി പ്രബിൻ, അക്ഷരവനം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശുചിത്വം, പ്രകൃതി സംരക്ഷണം, സാമൂഹിക സേവനം എന്നിവ മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണം ഔഷധസസ്യത്തോട്ടത്തിന് തുടക്കമായി
സൂര്യ ജിത്തു മാധവൻ ചിത്രം സീൻ കേരളത്തിൽ ഗോകുലം മൂവീസ് എത്തിക്കും
തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ
ഇടുക്കിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
ഗാന്ധിജയന്തിയിൽ ശുചിത്വ സന്ദേശവുമായി സിറ്റിസൺ ഡയസ് മൂവാറ്റുപുഴ ലത സ്റ്റാൻഡ് ശുചീകരിച്ചു
വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് 13 പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം