മൂവാറ്റുപുഴയിൽ സി.പി.ഐ മതേതരത്വ സംഗമവും പ്രതിഷേധവും
ഗാന്ധി ജയന്തി ദിനത്തിൽ സി.പി.ഐയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ മതേതരത്വ സംഗമവും സന്തോഷ് കുമാർ എം.പിക്കെതിരായ പോലീസ് നടപടിയിൽഷേധിച്ച് പ്രതിഷേധ പ്രകടനവും നടത്തി.
സി.പി.ഐ മതേതരത്വ സംഗമവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു
മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ സി.പി.ഐയുടെ നേതൃത്വത്തിൽ ദേശവ്യാപകമായി സംഘടിപ്പിച്ച 'ബദ്‌ലാവ് സരൂരി ഹേ' (മാറ്റം അനിവാര്യമാണ്) പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ മതേതരത്വ സംഗമം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.എ. നവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ സംരക്ഷണത്തിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമാണ് പ്രചാരണം സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മുൻ എം.എൽ.എയുമായ എൽദോ എബ്രഹാം, ജില്ലാ കൗൺസിൽ അംഗം ജോളി പൊട്ടയ്ക്കൽ, കെ.ഇ. ഷാജി, കെ.കെ. ശ്രീകാന്ത്, വി.എം. തമ്പി, പി.വി. ജോയി, ഷംസ് മുഹമ്മദ്, ജോണി ജോസഫ്, ടി.എം. ഷബീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇ.കെ. സുരേഷ് സ്വാഗതവും സി.എം. ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനം നടത്തി
ജനാധിപത്യം അട്ടിമറിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും എം.പിയുമായ പി. സന്തോഷ് കുമാറിനെ പോലീസ് ക്രൂരമായി വലിച്ചിഴച്ച നടപടിയിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എൽദോ എബ്രഹാം, കെ.എ. നവാസ്, നേതാക്കളായ ജോളി പൊട്ടയ്ക്കൽ, സി.എം. ഇബ്രാഹിം കരീം, വി.എം. തമ്പി, കെ.ഇ. ഷാജി, ഇ.കെ. സുരേഷ്, പി.വി. ജോയി, ജോണി ജോസഫ്, പോൾ പൂമറ്റം എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ബിജെപിക്ക് വൻ തിരിച്ചടി കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ
മൂവാറ്റുപുഴയിൽ സി.പി.ഐ മതേതരത്വ സംഗമവും പ്രതിഷേധവും
മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണം ഔഷധസസ്യത്തോട്ടത്തിന് തുടക്കമായി
സൂര്യ ജിത്തു മാധവൻ ചിത്രം സീൻ കേരളത്തിൽ ഗോകുലം മൂവീസ് എത്തിക്കും
തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ
ഇടുക്കിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി