പാതിരാക്കുറുക്കൻ ജഗദീഷും മുകേഷും സിദ്ദിഖും അശോകനും വീണ്ടും ഒന്നിക്കുന്നു പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു
ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പാതിരാക്കുറുക്കൻ സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ തുടങ്ങി. ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ.
പാതിരാക്കുറുക്കൻ: ജഗദീഷും മുകേഷും സിദ്ദിഖും അശോകനും വീണ്ടും ഒന്നിക്കുന്നു; പൊന്നാനിയിൽ ചിത്രീകരണം ആരംഭിച്ചു
പൊന്നാനി: മലയാള സിനിമയിലെ പ്രിയ താരങ്ങളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന "പാതിരാക്കുറുക്കൻ" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൊന്നാനിയിൽ ആരംഭിച്ചു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർമ്മാതാവ് തന്നെ നിർവ്വഹിച്ചു. ആൻ മരിയ സിജോ ആദ്യ ക്ലാപ്പടിച്ചു.
വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന നാലുപേർ അപ്രതീക്ഷിതമായി ഒരു പ്രതിസന്ധിയിൽ അകപ്പെടുന്നതും, തുടർന്ന് അവരുടെ അതിജീവനത്തിനായുള്ള ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. ആക്ഷേപഹാസ്യത്തിന് മുൻതൂക്കം നൽകിയാണ് സിനിമ ഒരുക്കുന്നത്.
അണിയറ പ്രവർത്തകരും താരനിരയും
നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ അശ്വിത, അശ്വിജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
രചന: സുനിൽ കർമ്മ, നിഖിൽ ജിനൻ
ഛായാഗ്രഹണം: സെൽവകുമാർ എസ്.
സംഗീതം: ഗോപി സുന്ദർ
എഡിറ്റിംഗ്: അതുൽ വിജയ്
കലാസംവിധാനം: ത്യാഗു തവനൂർ
രാജേഷ് നെന്മാറ (മേക്കപ്പ്), സുകേഷ് താനൂർ (വസ്ത്രാലങ്കാരം), അഷ്‌റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ (സംഘട്ടനം), റിക്കി റിച്ചാർഡ്സൺ (നൃത്തസംവിധാനം) എന്നിവരാണ് മറ്റ് സാങ്കേതിക പ്രവർത്തകർ. മൻസൂർ വെട്ടത്തൂരാണ് പ്രൊഡക്ഷൻ കൺട്രോളർ
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
