നിവിൻ പോളി റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ നാളെ തിയേറ്ററുകളിലേക്ക് വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു
നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന റാം ചിത്രം യേഴു കടൽ യേഴു മലൈ നാളെ ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നു.ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ നാളെ തിയേറ്ററുകളിൽ; പ്രതീക്ഷയോടെ സിനിമാ ലോകം
കൊച്ചി: തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ റാമിന്റെ സംവിധാനത്തിൽ നിവിൻ പോളി, അഞ്ജലി, സൂരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘യേഴു കടൽ യേഴു മലൈ’ നാളെ (ഒക്ടോബർ 1) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ ചിത്രം, ഏറെ ശ്രദ്ധ നേടിയ ‘റിച്ചി’ക്ക് ശേഷമെത്തുന്ന നിവിൻ പോളിയുടെ പുതിയ തമിഴ് ചിത്രമാണ്.
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഒരു ട്രെയിൻ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും (സൂരി) നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടിയലയുന്ന വ്യക്തിയും തമ്മിലുള്ള അപൂർവ്വ ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അഞ്ജലിയും ചിത്രത്തിൽ അതീവ പ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്നു.
53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം ‘വി പ്രൊ ബിഗ് സ്ക്രീൻ അവാർഡ്’ മത്സര വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. യുവൻ ശങ്കർ രാജ സംഗീതവും എൻ. കെ. ഏകാംബരം ഛായാഗ്രഹണവും നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റർ മതി വി. എസ് ആണ്.
അനധികൃത ബോർഡ് നീക്കം ചെയ്യൽ ഒറ്റമാസത്തിനിടെ 4.45 ലക്ഷം രൂപ പിഴ ഈടാക്കി
പുതുമുഖങ്ങൾക്കും പ്രമുഖർക്കും അവസരം നിർമ്മാണ രംഗത്ത് തിളങ്ങാൻ ഇന്ത്യൻ സിനിമാക്കമ്പനി
നിവിൻ പോളി റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ നാളെ തിയേറ്ററുകളിലേക്ക് വേഫെറർ ഫിലിംസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു
തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിക്ക് ഊഷ്മളമായ യാത്രയയപ്പ് ഉപഹാരം സമ്മാനിച്ച് മന്ത്രി എ. പി. അനിൽകുമാർ
വേളിയെ വലിയ ട്രാൻസ്പോർട്ട് ഹബ്ബാക്കി മാറ്റും മന്ത്രി സി.പി. ജോൺ
സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും മന്ത്രി എം. ലിജു