​ഫാ എല്‍ദോസ് മോളെക്കുടിയിലിന് പൗരോഹിത്യ രജത ജൂബിലി ആദരം

​ഫാ എല്‍ദോസ് മോളെക്കുടിയിലിന് പൗരോഹിത്യ രജത ജൂബിലി ആദരം റാക്കാട് സെന്‍റ് മേരീസ് ജേക്കബ്ബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ച പള്ളി ​

​ഫാ എല്‍ദോസ് മോളെക്കുടിയിലിന് പൗരോഹിത്യ രജത ജൂബിലി ആദരം
​ഫാ എല്‍ദോസ് മോളെക്കുടിയിലിന് പൗരോഹിത്യ രജത ജൂബിലി ആദരം

​ഫാ. എല്‍ദോസ് മോളെക്കുടിയിലിന് പൗരോഹിത്യ രജത ജൂബിലി ആദരം

​മൂവാറ്റുപുഴ: റാക്കാട് സെന്‍റ് മേരീസ് ജേക്കബ്ബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ച പള്ളി വികാരി ഫാ. എല്‍ദോസ് മോളെക്കുടിയിലിന്റെ പൗരോഹിത്യ രജത ജൂബിലി വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇടവകയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

​സഹവികാരി ഫാ. ബേസില്‍ പതിയാരത്ത് പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മൂവാറ്റുപുഴ മേഖല മുന്‍ സെക്രട്ടറി ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയഞ്ചു വർഷത്തെ പൗരോഹിത്യ ശുശ്രൂഷയിലൂടെ വിശ്വാസികൾക്ക് നൽകിയ ആത്മീയ നേതൃത്വത്തെ യോഗം പ്രകീർത്തിച്ചു.

​യാക്കോബായ സുറിയാനി സഭ മുന്‍ ട്രസ്റ്റി കമാണ്ടര്‍ സി.കെ. ഷാജി ചുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റിമാരായ ഐസണ്‍ സി. വര്‍ഗീസ്, സുജിത്ത് പൗലോസ്, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എന്‍.സി. പൗലോസ്, വനിതാ സമാജം സെക്രട്ടറി കുഞ്ഞുമോള്‍ ജോയി, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജെറിന്‍ ജേക്കബ് പോള്‍, സെമിനാരി വിദ്യാര്‍ത്ഥി ബേസില്‍ സാജു, കുടുംബയൂണിറ്റ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജോര്‍ജുകുട്ടി വി.എം. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. എല്‍ദോസ് മോളെക്കുടിയില്‍ മറുപടി പ്രസംഗം നടത്തി

.