നീലക്കുറിഞ്ഞിയും വരയാടും ഇനി ഇടുക്കിയുടെ ഔദ്യോഗിക സ്പീഷീസുകൾ
ഇടുക്കിയുടെ തനത് ജൈവവൈവിധ്യ സംരക്ഷണത്തിനായി 11 ഇനങ്ങളിലായി ജില്ലാ സ്പീഷീസുകളെ പ്രഖ്യാപിച്ചു. കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും വന ഭൂപ്രശ്നങ്ങളിൽ ഉടൻ ശാശ്വത പരിഹാരമുണ്ടാകുമെന്നും ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.
ഇടുക്കി ജില്ലാ സ്പീഷിസ് പ്രഖ്യാപനം നടത്തി ഭൂവിഷയങ്ങളും വനമേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കും: സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്
ഇടുക്കി: ഇടുക്കി ജില്ലയ്ക്ക് മാത്രമായി പ്രാദേശിക തലത്തില്‍ സംരക്ഷണ പ്രാധാന്യമുള്ള അപൂര്‍വവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തു വര്‍ഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ജില്ലാ സ്പീഷിസ്' പ്രഖ്യാപനം സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു. ജില്ലാ സ്പീഷീസ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ല. ഇടുക്കി ഭൂ വിഷയങ്ങളും വനമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കുമെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കും. ഭൂപതിവ് ചട്ടം, സിഎച്ച്ആര്‍ പട്ടയം, വനമേഖലയിലെ പ്രശ്നങ്ങള്‍, പട്ടയ പ്രശ്നങ്ങള്‍ തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പകുതിയിലധികം വിജയിച്ചു. ഈ ശ്രമം തുടരുമെന്നും ഭൂപ്രശ്നങ്ങളും വനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പൂര്‍ണമായി പരിഹരിക്കുമെന്നും ചീഫ് വിപ്പ് പറഞ്ഞു. വസിക്കുന്ന പ്രദേശത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താതെ ആവാസ വ്യവസ്ഥയെ പരിപാലിക്കണം. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള ശ്രമമാണ് ജില്ലാ സ്പീഷീസ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ തനത് ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സംരക്ഷണ പ്രാധാന്യമുള്ള സ്പീഷീസുകളെ ജില്ലാ സ്പീഷീസുകളായി പ്രഖ്യാപിച്ചു. 11 ഇനങ്ങളിലായാണ് ജില്ലാ സ്പീഷീസുകളെ പ്രഖ്യാപിച്ചത്. ജില്ലാ പുഷ്പം - നീലക്കുറിഞ്ഞി, ജില്ലാ വൃക്ഷം - കാട്ടുപൂവരശ്, ജില്ലാ പൈതൃക വൃക്ഷം-സ്വര്ണ്ണപന്നല്, ജില്ലാ മൃഗം-വരയാട്, ജില്ലാ ജലജീവി - മലനീര്നായ, ജില്ലാ പക്ഷി - വെള്ളവയറന്‍ ഷോളക്കിളി, ജില്ലാ ഉരഗം - വാല്പൊട്ടന് മണ്‍പാമ്പ്, ജില്ലാ ഉഭയ ജീവി - ആനമുടി ഇലത്തവള, ജില്ലാ മത്സ്യം-കുയില്‍, ജില്ലാ ശലഭം- പളനി ഗിരിശൃംഗന്‍, ജില്ലാ തുമ്പി - മല നിഴല്‍ തുമ്പി എന്നിവയാണ് സംരക്ഷിത പട്ടികയിലുള്ള സ്പീഷീസുകളായി കണ്ടെത്തിയിരിക്കുന്നത്.
ജൈവ വൈവിധ്യ പരിപാലനം കര്‍ഷകരുടെ രക്ഷയ്ക്കായിരിക്കണമെന്ന് ജില്ലാ ഒഫീഷ്യല്‍ സ്പീഷിസ് ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട് പറഞ്ഞു. കര്‍ഷകരുടെ മറവില്‍ വന്‍കിട കൈയേറ്റക്കാര്‍ ലാഭം കൊയ്യുന്ന സ്ഥിതി അനുവദിക്കരുത്. കര്‍ഷകര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാതെ വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കരുത്. ഇടുക്കിയിലെ ജൈവവൈവിധ്യത്തിന് വലിയ സാധ്യതകളുണ്ട്. ഇത് കര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്ന വിധം ഉപയോഗിക്കാന്‍ കഴിയണം. ഔഷധ സസ്യമേഖലയിലും ഇടുക്കിയ്ക്ക് വലിയ സാധ്യതയുണ്ട്. ജൈവ പരിപാലന സമിതികളുടെ സമ്പൂര്‍ണ പുനസംഘടനാ പ്രഖ്യാപനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു.
ദേശീയ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭുവനേഷ് കുമാര്‍, അഭിനേഷ,് സംസ്ഥാന വോളിബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മെഫിന്‍, ആല്ബിന് എന്നീ വിദ്യാര്‍ഥികളെ കളക്ടര്‍ വേദിയില്‍ ആദരിച്ചു.
ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ പരിപാലനം എന്ന വിഷയത്തില്‍ ഡോ. ജോമി അഗസ്റ്റിന് ക്ലാസെടുത്തു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. സി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരായഫ്രാന്സിസ് അറയ്ക്കപ്പറമ്പില്‍, മണിമേഖല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു സന്തോഷ് പണിക്കര്‍, മിനി ടോമി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് കോക്കാടന്‍, മിനി സാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസം മുരിക്കാശ്ശേരി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു
നീലക്കുറിഞ്ഞിയും വരയാടും ഇനി ഇടുക്കിയുടെ ഔദ്യോഗിക സ്പീഷീസുകൾ
മാസ് തിരിച്ചുവരവുമായി മുത്തുവേൽ പാണ്ഡ്യൻ ‘ജയിലർ 2’ ട്രെയ്ലർ പുറത്ത്
വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ലോകസിനിമകൾ ക്യാമ്പസ് ഫ്ലിക്സ് തുടക്കമായി, ക്യാമ്പസുകളിലേക്ക് താരനിരയുമെത്തും
മുന്നാക്ക സംവരണം:എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സർട്ടിഫിക്കറ്റ് ഉടൻ ഹാജരാക്കണം
കെഎസ്ആർടിസിയെയും ജലഗതാഗത വകുപ്പിനെയും ബന്ധിപ്പിക്കും മന്ത്രി സി.പി. ജോൺ