​സിബിഎസ്ഇ പ്ലസ് ടു ഫലത്തിൽ വൻ പിഴവ് ഒടുവിൽ സമ്മതിച്ച് ബോർഡ്, പുനർമൂല്യനിർണയം ഇന്ന് മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി അധികൃതർ സമ്മതിച്ചു. ഡിജിറ്റൽ മൂല്യനിർണയ രീതിയായ ഓൺസ്ക്രീൻ മാർക്കിങ് (OSM) സിസ്റ്റത്തിൽ വന്ന പാളിച്ചയാണ് തിരിച്ചടിയായത്. ഇതിനിടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും

​സിബിഎസ്ഇ പ്ലസ് ടു ഫലത്തിൽ വൻ പിഴവ് ഒടുവിൽ സമ്മതിച്ച് ബോർഡ്, പുനർമൂല്യനിർണയം ഇന്ന് മുതൽ
സിബിഎസ്ഇ പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ പിഴവ്; ഒടുവിൽ സമ്മതിച്ച് ബോർഡ്, പുനർമൂല്യനിർണയം ഇന്ന് മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനത്തിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ഒടുവിൽ സമ്മതിച്ചു. ഉത്തരക്കടലാസുകൾ ഡിജിറ്റൽ രൂപത്തിലാക്കി മൂല്യനിർണയം നടത്തുന്ന 'ഓൺസ്ക്രീൻ മാർക്കിങ്' (OSM) രീതിയിൽ ഉണ്ടായ പാളിച്ചയാണ് ഫലത്തെ ബാധിച്ചതെന്നാണ് ബോർഡിന്റെ വിശദീകരണം.

​ഫലപ്രഖ്യാപനത്തിലെ അപാകതകൾ വലിയ വിവാദമായ പശ്ചാത്തലത്തിൽ, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള (Revaluation) അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. ഇത്തവണ പരീക്ഷയെഴുതിയ 17.68 ലക്ഷം വിദ്യാർത്ഥികളിൽ നാല് ലക്ഷത്തിലധികം പേർ ഇതിനകം തന്നെ ഉത്തരക്കടലാസിന്റെ പകർപ്പുകൾ വാങ്ങി പരിശോധിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി ഏകദേശം 11.31 ലക്ഷം ഉത്തരക്കടലാസുകളാണ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് കൈമാറിയത്.

​വിദ്യാർത്ഥികൾക്ക് സഹായത്തിനായി:

പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും താഴെ പറയുന്ന നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:

​ഹെൽപ്പ്‌ലൈൻ നമ്പർ: 1800118004

​ഇ-മെയിൽ വിലാസം: resultcbse2026@cbseshiksha.in

​ഉത്തരക്കടലാസ് പരിശോധിച്ച ഭൂരിഭാഗം വിദ്യാർത്ഥികളും പുനർമൂല്യനിർണയത്തിനായി കൂട്ടത്തോടെ അപേക്ഷിക്കാൻ രംഗത്തെത്തിയതോടെ സിബിഎസ്ഇ പോർട്ടൽ വീണ്ടും തകരാറിലാകുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. എന്നാൽ അപേക്ഷാ പ്രളയമുണ്ടായാലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി