മൂവാറ്റുപുഴ ഗ്രാൻഡ് സെൻട്രൽ മാളിൽ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു സർവീസ് നടത്തിയത് ലൈസൻസില്ലാതെയെന്ന് സൂചന

മൂവാറ്റുപുഴയിൽ മാളിനുള്ളിൽ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു. നിയമപരമായ അനുമതിയില്ലാതെയാണ് മാളിൽ വിനോദ ഉപാധികൾ പ്രവർത്തിച്ചിരുന്നതെന്ന് വെളിപ്പെടുത്തൽ. നഗരസഭയുടെ നിരീക്ഷണത്തിൽ വീഴ്ചയെന്ന് ആക്ഷേപം.

മൂവാറ്റുപുഴ ഗ്രാൻഡ് സെൻട്രൽ മാളിൽ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു സർവീസ് നടത്തിയത് ലൈസൻസില്ലാതെയെന്ന് സൂചന
മൂവാറ്റുപുഴ ഗ്രാൻഡ് സെൻട്രൽ മാളിൽ ടോയ് ബസ്

മൂവാറ്റുപുഴ ഗ്രാൻഡ് സെൻട്രൽ മാളിൽ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലൊടിഞ്ഞു; സർവീസ് നടത്തിയത് ലൈസൻസില്ലാതെയെന്ന് സൂചന

​മൂവാറ്റുപുഴ: നഗരത്തിലെ പ്രമുഖ വ്യാപാര സമുച്ചയമായ ഗ്രാൻഡ് സെൻട്രൽ മാളിൽ ടോയ് ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പായിപ്ര സ്വദേശിനി സൈനബ ബഷീറിനാണ് (67) അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കുടുംബത്തോടൊപ്പം മാളിലെത്തിയപ്പോഴായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടോയ് ബസ് സൈനബയെ ഇടിച്ചു വീഴ്ത്തുകയും കാലിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

​വീഴ്ചയിൽ സൈനബയുടെ കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാളിൽ പുതുതായി എത്തിച്ച ടോയ് ബസ് ഓടിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ  അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

​അപകടമുണ്ടാക്കിയ ടോയ് ബസിന് മാളിൽ പ്രവർത്തിക്കാൻ ആവശ്യമായ നിയമപരമായ അനുമതി പത്രങ്ങളോ ലൈസൻസോ ഇല്ലായിരുന്നുവെന്ന് മാൾ അധികൃതർ  തന്നെ സൂചിപ്പിച്ചു. നഗരസഭാ പരിധിയിലുള്ള വാണിജ്യ സ്ഥാപനങ്ങൾക്കുള്ളിൽ വിനോദ ഉപാധികൾ പ്രവർത്തിപ്പിക്കണമെങ്കിൽ സുരക്ഷാ പരിശോധനകൾക്ക് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന പ്രത്യേക ലൈസൻസ് നിർബന്ധമാണ്. എന്നാൽ ഇവിടെ അത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

​കൃത്യമായ ഇൻഷുറൻസ് പരിരക്ഷയോ സാങ്കേതിക പരിശോധനകളോ ഇല്ലാതെ ഇത്തരം റൈഡുകൾ പ്രവർത്തിപ്പിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സംഭവത്തിൽ കുടുംബംമൂവാറ്റുപുഴ പോലീസിൽ പരാതി നൽകി കേസ്  രജിസ്റ്റർ ചെയ്തു മൊഴി കൊടുത്തു. പോലീസിന്റെയും ഭാഗത്തുനിന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചികിത്സാ ചെലവും തുടർചികിത്സയ്ക്കുള്ള സഹായവും മാൾ അധികൃതർ നൽകണമെന്നാണ് വീട്ടമ്മയുടെ കുടുംബം ആവശ്യപ്പെടുന്നത്.

നഗരസഭയുടെ കർശനമായ പരിശോധനകൾ കൂടാതെ ഇത്തരം വിനോദ ഉപാധികൾ മാളുകളിൽ പ്രവർത്തിക്കാൻ തുടങ്ങിയത് അധികൃതരുടെ വീഴ്ചയാണെന്ന ആക്ഷേപം ശക്തമാണ്. പൊതുജനങ്ങൾ എത്തുന്ന വാണിജ്യ സമുച്ചയങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നഗരസഭ, ലൈസൻസില്ലാതെ ടോയ് ബസ് സർവീസ് നടത്തിയത് അറിഞ്ഞില്ലെന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവത്തിൽ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നും പരിശോധനകളിൽ അലംഭാവം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും നിലവിൽ സംശയങ്ങൾ ഉയരുന്നുണ്ട്