ഓണക്കാല ധനസഹായവും സൗജന്യ റേഷനും രേഖകൾ ഹാജരാക്കാൻ ആലപ്പുഴ തുറമുഖ തൊഴിലാളികളുടെ ആശ്രിതർക്ക് നിർദേശം

ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികളുടെ ആശ്രിതർക്ക് ഓണത്തോടനുബന്ധിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി രേഖകൾ ഹാജരാക്കാൻ നിർദേശം.

ഓണക്കാല ധനസഹായവും സൗജന്യ റേഷനും രേഖകൾ ഹാജരാക്കാൻ ആലപ്പുഴ തുറമുഖ തൊഴിലാളികളുടെ ആശ്രിതർക്ക് നിർദേശം
ആലപ്പുഴ തുറമുഖ തൊഴിലാളികളുടെ ആശ്രിതർ രേഖകൾ ഹാജരാക്കണം

ആലപ്പുഴ തുറമുഖ തൊഴിലാളികളുടെ ആശ്രിതർ രേഖകൾ ഹാജരാക്കണം

ആലപ്പുഴ തുറമുഖത്ത് തൊഴിലെടുത്തിരുന്ന 299 കയറ്റിറക്ക് തൊഴിലാളികൾക്ക് എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകിവരുന്ന ധനസഹായവും രണ്ടാഴ്ചത്തെ സൗജന്യറേഷനും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളിയുടെ ആശ്രിതരാണ് എന്ന് തെളിയിക്കുന്നതിനുള്ള ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ്, ഡിപെൻഡന്റ് സർട്ടിഫിക്കറ്റ്, തൊഴിലാളികളെ തിരിച്ചറിയുന്നതിന് നൽകിയിട്ടുള്ള മുദ്ര പതിപ്പിച്ച ടോക്കൺ എന്നിവ ആലപ്പുഴ പോർട്ട് ഓഫീസിൽ അടിയന്തരമായി ഹാജരാക്കേണ്ടതാണ് എന്ന് ആലപ്പുഴ പോർട്ട് ഓഫീസർ നിർദേശിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0477-2253213 എന്ന നമ്പറിൽ ബന്ധപ്പെടുക.